ബെയ്ജിങ്: കോവിഡ് 19-ന്റെ ഉത്ഭവത്തെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ക്കായി ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സമിതി ചൈനയിലെ വുഹാനിലെത്തി. വിവിധ രാജ്യങ്ങളില്‍നിന്നുള്ള 10 പേരാണ് സംഘത്തിലുള്ളത്. രണ്ടാഴ്ചത്തെ ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയതിനു ശേഷമാണ് വിദഗ്ധര്‍ ജോലി ആരംഭിക്കുക. 

2019 ല്‍ ചൈനീസ് നഗരമായ വുഹാനിലാണ് കൊറോണ വൈറസിനെ ആദ്യമായി കണ്ടെത്തിയത്. തുടര്‍ന്ന് ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ വൈറസ് എത്തി. കോവിഡ് ബാധിച്ച് ഇതിനോടകം ഇരുപതുലക്ഷം പേര്‍ മരിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. കോടിക്കണക്കിന് ആളുകള്‍ രോഗബാധിതരാവുകയും രാജ്യങ്ങളുടെ സമ്പദ്ഘടനകള്‍ തകരുകയും ചെയ്തു. 

content highlights: who team reaches china to enquire about origin of covid 19