-
ജനീവ: കൊറോണ വൈറസിനെക്കുറിച്ച് ആദ്യം മുന്നറിയിപ്പ് നല്‍കിയത് തങ്ങളാണെന്ന് ലോകാരോഗ്യ സംഘടന (WHO). ചൈനയല്ല ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയത്. ചൈനയിലെ തങ്ങളുടെ ഓഫീസില്‍ നിന്നാണ് ആദ്യം മുന്നറിയിപ്പ് നല്‍കിയതെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.
ഹുബെ പ്രവിശ്യയിലെ വുഹാന്‍ മുനിസിപ്പല്‍ ഹെല്‍ത്ത് കമ്മീഷന് ഡിസംബര്‍ 31-ന് ന്യുമോണിയ ബാധയുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് നല്‍കിയിരുന്നുവെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.
'തങ്ങളുടെ ചൈനയിലെ ഓഫീസ് ഡിസംബര്‍ 31-ന് ഒരു പകര്‍ച്ചവ്യാധി ന്യുമോണിയയുമായി ബന്ധപ്പെട്ട് ഒരു അറിയിപ്പ് നല്‍കി. വുഹാന്‍ ഹെല്‍ത്ത് കമ്മീഷന്‍ മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തു.
അതേ ദിവസം തന്നെ, ലോകാരോഗ്യസംഘടനയുടെ പകര്‍ച്ചവ്യാധി വിവര സംവിധാനം യുഎസ് ആസ്ഥാനമായുള്ള അന്താരാഷ്ട്ര എപ്പിഡെമോളജിക്കല്‍ നിരീക്ഷണ ശൃംഖലയായ പ്രോമെഡിന് വിവരം കൈമാറുകയും ചെയ്തു. വുഹാനിലെ അജ്ഞാതമായ കാരണങ്ങളില്‍ നിന്ന് ന്യൂമോണിയ ബാധിച്ച അതേ കേസുകളെക്കുറിച്ചാണ് വിവരം നല്‍കിയത്. അതിന് ശേഷം ലോകാരോഗ്യ സംഘടന ജനുവരി ഒന്ന്, രണ്ട് തിയതികളില്‍ ചൈനീസ് അധികൃതരോട് കേസുകളെ സംബന്ധിച്ച് വിവരം തേടി. ജനുവരി മൂന്നിന് മറുപടി ലഭിച്ചു.
റിപ്പോര്‍ട്ട് സ്ഥിരീകരിക്കാന്‍ ഡബ്ല്യു.എച്ച്.ഒ.ആവശ്യപ്പെട്ടയുടന്‍ ചൈനീസ് അധികൃതര്‍ തങ്ങളുമായി ബന്ധപ്പെട്ടെന്നും ലോകാരോഗ്യസംഘടന ഡയക്ടര്‍ മൈക്കല്‍ റയാന്‍ പറഞ്ഞു. അതേ സമയം ലോകാരോഗ്യ സംഘടനക്ക് ഇതുസംബന്ധിച്ച് വിവരം ആദ്യം ആരാണ് നല്‍കിയതെന്ന് വെളിപ്പെടുത്തിയിട്ടില്ല.
മഹാമാരിയെ സംബന്ധിച്ച് ആവശ്യമായ വിവരം നല്‍കുന്നതില്‍ ലോകാരോഗ്യ സംഘടന പരാജയപ്പെട്ടെന്നും അവര്‍ ചൈനക്ക് കീഴ്‌പ്പെട്ടെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചിരുന്നു.
Content Highlights: WHO Says First Alerted To Coronavirus By Its Office, Not China


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..