ജനീവ:  ഓക്‌സ്‌ഫഡ് യൂണിവേഴ്‌സിറ്റിയും അസ്ട്രസെനക്കയും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിന്‍ വ്യാപകമായി ഉപയോഗിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ ശുപാര്‍ശ. ആസ്ട്രാസെനെക്കയുടെ കോവിഡ്  വാക്‌സിന്‍ സുരക്ഷിതവും ഫലപ്രദവുമാണെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. 

ആസ്ട്രാസെനെക്കയും ഓക്‌സ്‌ഫഡ് യൂണിവേഴ്‌സിറ്റിയും വികസിപ്പിച്ചെടുത്ത കോവിഡ് -19 വാക്‌സിൻ അപകട സാധ്യത മറികടക്കാന്‍ സഹായകരമാണെന്നും 65 വയസിന് മുകളിലുള്ളവര്‍ക്കും വാക്‌സിന്‍ നല്‍കാമെന്നുമാണ് ലോകാരോഗ്യ സംഘടനയുടെ പാനല്‍ പറയുന്നത്. 

ജനിതകമാറ്റം വന്ന കോവിഡിന് ഫലപ്രദമാകില്ല എന്ന് ചൂണ്ടിക്കാട്ടി ദക്ഷിണാഫ്രിക്ക ഇതിന്റെ ഉപയോഗം നിര്‍ത്തിവെച്ചിരുന്നു.

 

Content Highlight: WHO panel recommends  Oxford-AstraZeneca Covid vaccine