ഋഷി സുനാകിനെ വെട്ടിലാക്കിയ ലിസ് ട്രസിന്റെ നികുതി പ്രഖ്യാപനം; റഷ്യക്കെതിരേ ധീരമായ നിലപാട്


സ്വന്തം ലേഖകന്‍

"നിങ്ങളുടെ അകമഴിഞ്ഞ പിന്തുണയ്ക്ക് നന്ദി. എറ്റവും കടുപ്പമേറിയ മത്സരമായിരുന്നു ഇത്. ഈ മത്സരം വ്യക്തമാക്കുന്നത് പാർട്ടിയുടെ കഴിവിന്റെ ആഴത്തെയാണ്. ഋഷി സുനാകിന് നന്ദി പറയുന്നു"

Liz Truss | Photo: AP

ബ്രിട്ടൻ: വിവാദങ്ങൾക്കൊടുവിൽ രാജിവെച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺന്റെ പിൻഗാമി ആരെന്നുള്ള ചർച്ചകൾക്ക് വിരാമം. ബ്രിട്ടന്റെ ചരിത്രത്തിലെ മൂന്നാം വനിതാ പ്രധാനമന്ത്രിയായി ലിസ് ട്രസിനെ തിരഞ്ഞെടുത്തു. ഇന്ത്യൻ വംശജനും ബോറിസ് ജോൺസൺ മന്ത്രിസഭയിലെ അംഗവുമായിരുന്നു ഋഷി സുനാകിനെ 20,927 വോട്ടുകൾക്ക് പരാജയപ്പെടുത്തിക്കൊണ്ടായിരുന്നു ലിസിന്റെ വിജയം. ബ്രിട്ടന്റെ 56ാം പ്രധാനമന്ത്രി കൂടിയാണ് ലിസ്. ആദ്യഘട്ടത്തിൽ ഋഷി സുനാക് വിജയ സാധ്യതകൾ നിലനിറുത്തിയിരുന്നെങ്കിലും അവസാനഘട്ടത്തിൽ ലിസ് ട്രസിന് കാര്യങ്ങൾ അനുകൂലമായിരുന്നു.

മാർഗരറ്റ് താച്ചർ, തെരേസ മേയ് എന്നിവർക്ക് പിന്നാലെ ബ്രിട്ടീഷ് ചരിത്രത്തിൽ പ്രധാനമന്ത്രി പദത്തിലെത്തുന്ന മൂന്നാം വനിത കൂടിയാണ് മേരി എലിസബത്ത് ട്രസ് അഥവാ ലിസ് ട്രസ്. 2001ൽ 25ാം വയസ്സിലാണ് ലിസിന്റെ രാഷ്ട്രീയ പ്രവേശം.

വടക്കൻ ഇംഗ്ലണ്ടായിരുന്നു 47കാരിയായ ലിസ് ട്രസിന്റെ രാഷ്ട്രീയ തട്ടകം. ഓക്സഫഡ് ബിരുദധാരിയായ ട്രസ് സോഷ്യൽ ഡെമോക്രാറ്റ് എന്നായിരുന്നു സ്വയം വിശേഷിപ്പിച്ചിരുന്നത്. 10 വർഷം എനർജി ആൻഡ് ടെലി കമ്മ്യൂണിക്കേഷൻസ് ഇൻഡസ്ട്രിയിൽ കൊമേഴ്സ്യൽ മാനേജരായി ജോലി ചെയ്തു. 2010ൽ കോമൺ ഹൗസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2012ൽ സ്റ്റേറ്റ് ഫോർ എജ്യൂക്കേഷൻ ആൻഡ് ചൈൽഡ്കെയർ പാർലിമെന്ററി അണ്ടർ സെക്രട്ടറിയായി. ഡേവിഡ് കാമറൂൺ, തെരേസാ മേയ്, ബോറിസ് ജോൺസൺ തുടങ്ങിയവരുടെ കാലത്ത് മന്ത്രിസഭയിൽ അംഗമായിരുന്നു ലിസ്.

"നിങ്ങളുടെ അകമഴിഞ്ഞ പിന്തുണയ്ക്ക് നന്ദി. എറ്റവും കടുപ്പമേറിയ മത്സരമായിരുന്നു ഇത്. ഈ മത്സരം വ്യക്തമാക്കുന്നത് പാർട്ടിയുടെ കഴിവിന്റെ ആഴത്തെയാണ്. ഋഷി സുനാകിന് നന്ദി പറയുന്നു"

ബ്രിട്ടീഷ് ചരിത്രത്തിലെ മൂന്നാം വനിതാ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തതിന് പിന്നാലെ ലിസ് ട്രസ് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.

ഇന്ത്യ - ബ്രിട്ടൻ 'സ്വീറ്റ് സ്പോട്ട്'

ഇന്ത്യയുമായി ഏറെ അടുപ്പം പുലർത്തുന്ന നേതാവ് കൂടിയാണ് ലിസ് ട്രസ്. ബ്രിട്ടനും ഇന്ത്യയും ആഗോള വ്യാപാര ശക്തിയുടെ 'സ്വീറ്റ് സ്പോട്ട്' ആണെന്നായിരുന്നു ബ്രിട്ടീഷ് വിദേശകാര്യമന്ത്രിയായിരിക്കെ ലിസ് പറഞ്ഞത്. സ്വതന്ത്ര വ്യാപാര കരാറിനായുള്ള ചർച്ചയ്ക്ക് മുന്നോടിയായിരുന്നു ലിസിന്റെ 'സ്വീറ്റ് സ്പോട്ട്' പരാമർശം. 47കാരിയായ ലിസ് ഇന്ത്യ സന്ദർശിക്കുകയും പീയുഷ് ഗോയലുമായി വെർച്വലായി ചർച്ച നടത്തുകയും ചെയ്തിരുന്നു. ഇത് രാജ്യത്തിന് ഏറ്റവും വലിയ അവസരങ്ങളിൽ ഒന്നാണ് എന്നായിരുന്നു അന്ന് ലിസ് പറഞ്ഞത്.

നികുതി വെട്ടിക്കുറക്കുമെന്ന പ്രഖ്യാപനം

പ്രചാരണത്തിന്റെ ആദ്യഘട്ടങ്ങളിൽ ഋഷി സുനാക് ഏറെ മുന്നിട്ടു നിന്നിരുന്നു. എന്നാൽ നികുതി വെട്ടിക്കുറയ്ക്കുമെന്ന പ്രഖ്യാപനമാണ് ലിസ് ട്രസിന് മേൽക്കൈനൽകിയതെന്നാണ് റിപ്പോർട്ട്.

വർഷം 3000 കോടി യൂറോയുടെ നികുതിയിളവാണ് ലിസ് ട്രസ് പ്രഖ്യാപിച്ചത്. കോര്‍പ്പറേറ്റ് നികുതി കൂട്ടാനുള്ള തീരുമാനം പിൻവലിക്കുമെന്നും ഊർജത്തിന് ഈടാക്കുന്ന ഹരിതനികുതി നിർത്തലാക്കുമെന്നും ലിസ് ട്രസ് വാഗ്ദാനം നൽകിയിരുന്നു. അതേസമയം രാജ്യം നേരിടുന്ന വിലക്കയറ്റം പരിഹരിച്ചശേഷമേ നികുതിയിളവിനെക്കുറിച്ച് ആലോചിക്കാനാവൂവെന്നാണ് ഋഷി സുനാക്കിന്റെ നിലപാട്. എന്നാൽ, ലിസ് ട്രസിന്റെ പ്രഖ്യാപനത്തോടെ നികുതി പിൻവലിക്കുമെന്ന് ഋഷി സുനാക്കിനും പ്രഖ്യാപിക്കേണ്ടിവന്നു. ഈ പ്രഖ്യാപനം പക്ഷെ വൈകിപ്പോയിരുന്നു, ഇംഗ്ലണ്ടിന്റെ വനിതാ ഫുട്‌ബോൾ ടീം യൂറോകപ്പ് നേടിയതിന്റെ ആവേശത്തിൽ സുനാക്കിന്റെ പ്രഖ്യാപനം മുങ്ങിപ്പോയി. ഡെയ്‌ലി ടെലഗ്രാഫ് ഒഴികെ പ്രധാനപത്രങ്ങളൊന്നും ഈ വാർത്ത ഒന്നാം പേജിൽ നൽകിയില്ല എന്നതും ഋഷി സുനാകിന് തിരിച്ചടിയായി.

1966-നുശേഷം ഏതെങ്കിലും പ്രധാനപ്പെട്ട ഫുട്‌ബോൾ ടൂർണമെന്റിൽ ഇംഗ്ലണ്ട് ആദ്യമായി നേടുന്ന കിരീടമായിരുന്നു അത്. ജർമനിക്കെതിരായ ഫൈനൽ കാണാൻ ലിസ് ട്രസ് നേരിട്ടെത്തിയിരുന്നു. ബ്രിട്ടനെ വനിതാ ലോകകപ്പ് ഫുട്‌ബോളിന് വേദിയാക്കുമെന്ന് പറഞ്ഞുകൊണ്ടാണ് സുനാക് പിടിച്ചുനിന്നത്.

റഷ്യയ്ക്കെതിരെ ശക്തമായ നിലപാടെടുത്ത വിദേശകാര്യ മന്ത്രി

റഷ്യയ്ക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ച വനിത കൂടിയായിരുന്നു ബോറിസ് ജോൺസൺ മന്ത്രിസഭയിലെ വിദേശകാര്യമന്ത്രിയായിരുന്ന ലിസ് ട്രസ്. റഷ്യ യുക്രൈനിൽനിന്ന് പിന്മാറി യുദ്ധം അവസാനിപ്പിച്ചാൽ രാജ്യത്തെ പൗരന്മാർക്കും കമ്പനികൾക്കുമുള്ള ഉപരോധങ്ങൾ നീക്കാമെന്ന് പ്രഖ്യാപിച്ചത് ലിസ് ട്രസായിരുന്നു. വിദേശകാര്യ മന്ത്രിയായിരിക്കെയാണ് ലിസ് ട്രസിന്റെ പ്രഖ്യാപനം. ടെലിഗ്രാഫ് മാധ്യമത്തിനുനൽകിയ അഭിമുഖത്തിലാണ്‌ ലിസ് ട്രസ് ഇക്കാര്യം വ്യക്തമാക്കിയത്. 'കടുത്ത ഉപരോധങ്ങളാണ് റഷ്യയ്ക്കുമേലുള്ളത്. സമ്പൂർണ വെടിനിർത്തൽ കരാറിൽ ഒപ്പിടാനും അധിനിവേശത്തിൽനിന്ന് പിന്മാറാനും തയ്യാറായാലേ ഉപരോധങ്ങൾ നീക്കൂ' എന്നായിരുന്നു ലിസ് അന്ന് വ്യക്തമാക്കിയിരുന്നത്.

യുക്രൈൻ അധിനിവേശത്തിന് പിന്നാലെ റഷ്യൻ ബാങ്കുകളുടെ 50 ലക്ഷം കോടിയോളം രൂപയുടെയും റഷ്യൻ ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയും 1509 കോടിയുടെയും ആസ്തികൾക്കുമേൽ ബ്രിട്ടീഷ് സർക്കാർ ഉപരോധമേർപ്പെടുത്തിയിരുന്നു.

ബോറിസ് ജോൺസൺന്റെ രാജിയും തിരഞ്ഞെടുപ്പും

നിരന്തരം വിവാദങ്ങളിൽ പെട്ട് പാർട്ടിയിൽനിന്ന് സമ്മർദം ഏറിയതോടെയാണ് കൺസർവേറ്റീവ് പാർട്ടി നേതൃസ്ഥാനം ഒഴിയുന്നതായി ജോൺസൺ പ്രഖ്യാപിച്ചത്. ബ്രെക്സിറ്റിന്റെ പശ്ചാത്തലത്തിൽ 2019-ൽ വലിയ ഭൂരിപക്ഷത്തോടെയാണ് ജോൺസൺ അധികാരത്തിലെത്തുന്നത്. എന്നാൽ പാർട്ടി ഗേറ്റ്, ലൈംഗികാരോപണങ്ങൾ അടക്കമുള്ള വിവാദങ്ങൾ ബോറിസിനെ വിടാതെ പിന്തുടർന്നു.

ലൈംഗികാരോപണം നേരിട്ട ക്രിസ്റ്റഫർ പിഞ്ചറിനെ ഡെപ്യൂട്ടി ചീഫ് വിപ്പായി നിയമിച്ചതാണ് ഏറ്റവുമൊടുവിൽ വിവാദങ്ങൾക്ക് കാരണമായത്. ഇതോടെ ധനമന്ത്രി ഋഷി സുനാക്കും ആരോഗ്യമന്ത്രി സാജിദ് ജാവിദും മന്ത്രിസഭവിട്ടു. പിഞ്ചർ വിവാദത്തിൽ ജോൺസൺ മാപ്പുപറഞ്ഞതോടെ കൂടുതൽ മന്ത്രിമാർ രാജിയുമായി വരികയായിരുന്നു. ഇത് കൂട്ടരാജിയിൽ കലാശിച്ചതോടെ ബോറിസ് ജോൺസൺ രാജിവെച്ചൊഴിയുകയായിരുന്നു. ഇതിന് പിന്നാലെയാണ് ബ്രിട്ടനിൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്തിത്.

Content Highlights: who is liz truss - all you need to know


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented