World Health Organization | Photo: Martial Trezzini/Keystone via AP
ജനീവ: ആഗോളമായി കോവിഡ് അടിയന്തരാവസ്ഥ അവസാനിപ്പിക്കുന്നത് സംബന്ധിച്ച് മാനദണ്ഡങ്ങള്‍ രൂപപ്പെടുത്തുന്നതിന് ലോകാരോഗ്യ സംഘടന ചര്‍ച്ച ആരംഭിച്ചു. കോവിഡ് വ്യാപനം ആരംഭിച്ച് രണ്ട് വര്‍ഷത്തിന് ശേഷമാണ് ആരോഗ്യ അടിയന്തരാവസ്ഥ അവസാനിപ്പിക്കുന്നത് സംബന്ധിച്ചിച്ച ചര്‍ച്ചകള്‍ ഡബ്യുഎച്ച്ഒ ആരംഭിക്കുന്നത്.
അതേസമയം, കോവിഡ് അടിയന്തരാവസ്ഥ അവസാപ്പിക്കുന്നത് സംബന്ധിച്ച് ഒരു പ്രഖ്യാപനം നടത്തുന്നതിനേക്കുറിച്ച് ഡബ്ല്യൂഎച്ച്ഒ ഇപ്പോള്‍ ആലോചിക്കുന്നില്ല. അടിയന്തരാവസ്ഥ അവസാനിപ്പിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എപ്രകാരം രൂപപ്പെടുത്താം എന്നത് മാത്രമാണ് നിലവില്‍ അന്വേഷിക്കുന്നത്.
ഡബ്യൂഎച്ച്ഒയുടെ കോവിഡ് കമ്മറ്റി പൊതുജനാരോഗ്യ അടിയന്തരാവസ്ഥ അവസാനിപ്പിക്കുന്നത് സംബന്ധിച്ച് പ്രഖ്യാപനത്തിന് ആവശ്യമായ മാനദണ്ഡങ്ങള്‍ പരിശോധിക്കുകയാണെന്ന് സംഘടനയുടെ ഒരു മെയില്‍ സന്ദേശം ഉദ്ധരിച്ച് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ അടിയന്തരാവസ്ഥ അവസാനിപ്പിക്കുന്നത് സംബന്ധിച്ച ഘട്ടത്തില്‍ എത്തിയിട്ടില്ലെന്നും ഡബ്യൂഎച്ച്ഒ വ്യക്തമാക്കുന്നു.
2020 ജനുവരി 30-നാണ് ലോകാരോഗ്യ സംഘടന പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ലോകത്ത് പല രാജ്യങ്ങളിലും കോവിഡ്-19 കേസുകളില്‍ കുറവുണ്ടായിട്ടുണ്ടെങ്കിലും ഹോങ്കോങ്ങില്‍ കോവിഡ് കേസുകള്‍ ഉയരുന്നതായി റിപ്പോർട്ടുണ്ട്. ഒപ്പം, ഈ ആഴ്ച ചൈനയില്‍ 1,000 പുതിയ പ്രതിദിന കേസുകള്‍ രേഖപ്പെടുത്തി.
Content Highlights: WHO experts exploring criteria to declare end of COVID-19 emergency
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..