മുഹമ്മദ് സഫ ട്വിറ്ററിൽ പങ്കുവെച്ച ചിത്രം
ഡമാസ്‌കസ് (സിറിയ): ഭൂകമ്പം വിതച്ച നാശനഷ്ടങ്ങളുടെ ദുരിതത്തിലാണ് തുര്‍ക്കിയും സിറിയയും. ഇതിനിടയില്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ തന്റെ കുഞ്ഞനുജനെ ചേര്‍ത്തുപിടിച്ച് സുരക്ഷയൊരുക്കുന്ന ഏഴു വയസ്സുകാരിയുടെ വീഡിയോ വൈറലായിരുന്നു. ഇപ്പോഴിതാ പെണ്‍കുട്ടിയെ പ്രശംസിച്ചിരിക്കുകയാണ് ഡബ്ല്യൂ.എച്ച്.ഒ മേധാവി ടെഡ്രോസ് അഥാനോം ഗെബ്രിയേസസ്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'ധീരയായ ഈ പെണ്‍കുട്ടിയോട് ആരാധന തോന്നുന്നു', ഗെബ്രിയേസസ് ട്വിറ്ററില്‍ കുറിച്ചു. ഐക്യരാഷ്ട്രസഭയുടെ പ്രതിനിധി മുഹമ്മദ് സഫയും ഇരുവരുടെയും വീഡിയോ പങ്കുവച്ചിരുന്നു. '17 മണിക്കൂറുകളോളം അവള്‍ അങ്ങനെ കൈവെച്ച് ആ കെട്ടിടാവിശിഷ്ടങ്ങള്‍ക്കിടയില്‍ കിടന്നു. ഇതാരും പങ്കുവയ്ക്കുന്നില്ല. ഈ കുട്ടികള്‍ മരിച്ചിരുന്നെങ്കില്‍ എല്ലാവരും പങ്കുവച്ചേനെ', രോഷത്തോടെ മുഹമ്മദ് സഫ ട്വിറ്ററിലെഴുതിയ കുറിപ്പില്‍ പറയുന്നു.
തുര്‍ക്കിയിലും അയല്‍രാജ്യമായ സിറിയയിലും ഭൂകമ്പം വിതച്ച നാശനഷ്ടത്തില്‍ 15,000-ലധികം പേരാണ് മരിച്ചത്.
Content Highlights: WHO Chief On Viral Video Of Syrian Girl Shielding Brother
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..