-
ജനീവ: കൊറോണ വൈറസ് വായുവിലൂടെ പകരുന്നതായുള്ള തെളിവുകള്‍ പുറത്തു വരുന്നതായി ലോകാരോഗ്യ സംഘടന സമ്മതിച്ചു. ഡബ്ല്യു.എച്ച്.ഒ. കോവിഡ്19 സാങ്കേതിക വിഭാഗം മേധാവി മരിയ വാന്‍ കെര്‍ഖോവ് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
കൊറോണ വൈറസ് വായുവിലൂടെ പകരുമെന്നതിന്റെ തെളിവുകളെ സംബന്ധിച്ച് 32 രാജ്യങ്ങളിലെ 239 ശാസ്ത്രജ്ഞരുടെ ഒരു സംഘം ഡബ്ല്യു.എച്ച്.ഒക്ക് തുറന്ന കത്തെഴുതിയിരുന്നു. ഒരു ജേണലില്‍ തിങ്കളാഴ്ച കത്ത് പ്രസിദ്ധീകരിക്കുകയും ചെയ്തു. പുതുതായി ഉയര്‍ന്നു വരുന്ന തെളിവുകളുടെ വെളിച്ചത്തില്‍ ആളുകള്‍ക്കിടയില്‍ ശ്വസനരോഗങ്ങള്‍ എങ്ങനെ കടന്നുപോകുന്നു എന്നതിനെക്കുറിച്ചുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം അപ്ഡേറ്റ് ചെയ്യണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.
ഇതിന് പിന്നാലെയാണ് രോഗം വായുവിലൂടെ പകരുന്നതിനുള്ള തെളിവുകളുണ്ടെന്ന പഠനത്തെ ഡബ്ല്യു.എച്ച്.ഒ. അംഗീകരിക്കുന്നതായി അറിയിച്ചത്. തുമ്മല്‍, ചുമ എന്നിവയിലൂടെ പുറന്തള്ളപ്പെടുമ്പോള്‍ മാത്രം ചെറിയ തുള്ളികളിലൂടെ വായുവിലൂടെ പകരുമെന്നാണ് നിലവില്‍ ലോകാരോഗ്യ സംഘടനയുടെ മാര്‍ഗ്ഗനിര്‍ദേശത്തിലുള്ളത്. എന്നാല്‍ ചെറിയ കണികകള്‍ വായുവില്‍ ഒളിഞ്ഞിരുന്ന് ആളുകളെ ബാധിക്കുമെന്നാണ് 32 രാജ്യങ്ങളില്‍നിന്നുള്ള ഗവേഷകരുടെ കണ്ടെത്തല്‍.
ഗവേഷകരുടെ തെളിവുകളെ അംഗീകരിക്കുന്നുണ്ടെങ്കിലും അതിന് ഉറപ്പ് പറയാനായിട്ടില്ല. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയും വിശകലനങ്ങള്‍ നടത്തുകയും ചെയ്യണ്ടതുണ്ടെന്ന് മരിയ വാന്‍ കെര്‍ഖോവ് അറിയിച്ചു. വൈറസ് പകരുന്ന രീതി സംബന്ധിച്ച് ഒരു ശാസ്ത്രീയ സംക്ഷിപ്തം ഡബ്ല്യു.എച്ച്.ഒ. വരും ദിവസം പ്രസിദ്ധീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി.
കൊറോണ വൈറസ് വായുവിലൂടെ പകരില്ലെന്ന് നേരത്തെ ലോകാരോഗ്യ സംഘടന ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു.
Content Highlights: WHO acknowledges 'evidence emerging' of airborne spread of COVID-19
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..