കമല ഹാരിസിന്റെ മരുമകള്‍ക്ക് പെരുമാറ്റത്തില്‍ കുറച്ചു കൂടി ശ്രദ്ധയാവാമെന്ന് വൈറ്റ് ഹൗസ്


കമലാ ഹാരിസും മീനാ ഹാരിസും | Photo : Instagram | Meena Haris

വാഷിങ്ടൺ: ദീർഘകാലമായി സാമൂഹികമാധ്യമങ്ങളിൽ അതിയായ സ്വാധീനമുള്ള വ്യക്തിയാണ് മീനാ ഹാരിസ്. എഴുത്തുകാരിയായും വ്യവസായസംരംഭക എന്ന നിലയിലും വലിയൊരു ആരാധകവൃന്ദവും മീനാ ഹാരിസിനുണ്ട്. എന്നാൽ തന്റെ അമ്മായിയും യുഎസ് വൈസ് പ്രസിഡന്റുമായ കമലാ ഹാരിസിന്റെ പേര് തന്റെ പ്രശസ്തിയ്ക്ക് വേണ്ടി മീനാ ഹാരിസ് വലിയരീതിയിൽ ഉപയോഗിച്ചതായാണ് വൈറ്റ് ഹൗസിന്റെ ആരോപണം.

സ്വന്തം പ്രശസ്തിക്ക് വേണ്ടി വൈസ് പ്രസിഡന്റിന്റെ പേരുപയോഗിക്കുന്നത് നിർത്തണമെന്ന് മീനാ ഹാരിസിന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് വൈറ്റ് ഹൗസ് വൃത്തങ്ങൾ. വൈസ് പ്രസിഡന്റിന്റെ പേരും സ്വാധീനവും സ്വന്തം ബ്രാൻഡിന്റെ അഭിവൃദ്ധിയ്ക്കായി ഉപയോഗിക്കുന്നത് അധാർമികമാണെന്നാണ് വൈറ്റ് ഹൗസിന്റെ വിലയിരുത്തൽ. ചില കാര്യങ്ങൾ പൂർണമായും ഒഴിവാക്കാനാവില്ലെങ്കിലും കമലാ ഹാരിസിന്റെ അനന്തരവൾ പെരുമാറ്റത്തിൽ മാറ്റം വരുത്തണമെന്നും കുറച്ചു കൂടി ശ്രദ്ധ ചെലുത്തണമെന്നുമാണ് വൈറ്റ് ഹൗസിന്റെ നിർദേശം.

കമലയുടെ പേര് ഉൾപ്പെടുത്തിയ പുസ്തകമോ മീനയുടെ വസ്ത്രസംരംഭമായ 'ഫിനോമിനൽ' പുറത്തിറത്തിറക്കിയ 'വൈസ് പ്രസിഡന്റ് ആന്റി' എന്ന് പ്രിന്റ് ചെയ്ത സ്വെറ്റ് ഷർട്ടോ അനുവദനീയമല്ലെന്നാണ് വൈറ്റ് ഹൗസ് വ്യക്തമാക്കുന്നത്. പാലിക്കേണ്ട മര്യാദകളെ കുറിച്ച് ഫെഡറൽ അഭിഭാഷകർ നേരത്തെ തന്നെ അറിയിച്ചിരുന്നെങ്കിലും പുതിയ ഭരണാധികാരികളുടെ സ്ഥാനമേൽക്കൽ ചടങ്ങിൽ പങ്കെടുക്കാൻ സ്വകാര്യ വിമാനത്തിലെത്തുകയും യാത്രയെ കുറിച്ച് മീനാ ഹാരിസ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ഷെയർ ചെയ്യുകയും ചെയ്തിരുന്നു.

ഇൻസ്റ്റഗ്രാമിൽ മീനാ ഹാരിസിന് എട്ട് ലക്ഷത്തിൽ പരം ഫോളേവേഴ്സാണ് നിലവിൽ. കുട്ടികൾക്ക് വേണ്ടിയുള്ള പുസ്തകങ്ങളുടെ രചയിതാവായ മീനയുടെ ഒരു പുസ്തകത്തിന്റെ പേര് തന്നെ 'കമല ആൻഡ് മായാസ് ബിഗ് ഐഡിയ' എന്നാണ്. കമലയുടെ വൈറ്റ് ഹൗസ് പ്രവേശനത്തിന്റെ തലേ ദിവസം 'അമ്പിഷ്യസ് ഗേൾ' എന്ന പുതിയ പുസ്തകവും പുറത്തിറങ്ങിയിരുന്നു. കറുത്ത വംശജയായ ഒരാൾ പ്രസിഡന്റ് പദവിയിലെത്തുന്ന ദിവസത്തോടനുബന്ധിച്ച് പുറത്തിറങ്ങിയ പുസ്തകവും കമലാ ഹാരിസിന്റെ പ്രശസ്തി ഉപയോഗപ്പെടുത്തിയെന്നാണ് വൈറ്റ് ഹൗസിന്റെ കുറ്റപ്പെടുത്തൽ.

Content Highlights: White House cautions US vice presidents niece Meena Harris

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section
Most Commented