ഹാരി രാജകുമാരൻ, മേഗൻ മാർക്കൽ. Photo: AFP
ലണ്ടന്‍:ബ്രിട്ടീഷ് രാജകുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങള്‍ എന്ന പദവിയില്‍നിന്ന് പിന്മാറുന്നുവെന്ന ഹാരി രാജകുമാരന്റെയും ഭാര്യ മേഗന്‍ മാര്‍ക്കലിന്റെയും പ്രഖ്യാപനം കഴിഞ്ഞയാഴ്ചയാണ് പുറത്തെത്തിയത്.
സാമ്പത്തിക സ്വാശ്രയത്വം നേടാനും ഇനിയുള്ള കാലം വടക്കേ അമേരിക്കയിലും യു.കെയിലുമായി ജീവിക്കാനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്നും ഇരുവരും പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വടക്കേ അമേരിക്കയില്‍ എവിടെയാകും ഇരുവരും താമസമുറപ്പിക്കുകയെന്ന കാര്യം വ്യക്തമാക്കിയിരുന്നില്ല.
അതേസമയം, കാനഡയിലെ വാന്‍കൂവറിലാകും ഹാരിയും മേഗനും താമസമുറപ്പിക്കുകയെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന സൂചന. 2019 അവസാനം ഹാരിയും മേഗനും മകനൊപ്പം വാന്‍കൂവറില്‍ അവധിക്കാലം ചിലവഴിച്ചിരുന്നു.
രാജകുടുംബത്തിനുള്ളില്‍ ഭിന്നതയും അസ്വസ്ഥതകളും പുകയുന്നുവെന്ന വാര്‍ത്തകള്‍ക്കു പിന്നാലെയായിരുന്നു, മുതിര്‍ന്ന അംഗങ്ങള്‍ എന്ന പദവിയില്‍നിന്ന് പിന്മാറുന്നുവെന്ന ഹാരിയുടെയും മേഗന്റെയും പ്രഖ്യാപനം വന്നത്.
content highlights: where will prince harry, meghan live in north america
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..