യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്രമോദിയും സംയുക്തവാർത്താസമ്മേളനത്തിൽ. ഫോട്ടോ: പി ജി ഉണ്ണികൃഷ്ണൻ.
ന്യൂയോര്‍ക്ക്: മുപ്പത്തിയാറ് മണിക്കൂര്‍ നീണ്ട സന്ദര്‍ശനം പൂര്‍ത്തിയാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാല്‍ഡ് ട്രംപ് മടങ്ങാനൊരുങ്ങുകയാണ്. പ്രഥമ ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ ട്രംപിന്റെ യാത്രയെ അമേരിക്കന്‍ മാധ്യമങ്ങളും സോഷ്യല്‍മീഡിയയും ശ്രദ്ധാപൂര്‍വം നിരീക്ഷിക്കുന്നുണ്ട്. ഇതിനിടയില്‍ ട്രംപിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഗൂഗിള്‍ ട്രെന്‍ഡിലെ ചില സെര്‍ച്ചിംഗ് ചോദ്യങ്ങളാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.
ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍ രണ്ട് ചോദ്യങ്ങളാണ് അമേരിക്കക്കാര്‍ ഗൂഗിളില്‍ തിരയുന്നതെന്നാണ് ഇന്ത്യടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. 'എന്താണ് ഈ ഇന്ത്യ','എവിടെയാണ് ഇന്ത്യ' എന്നീ ചോദ്യങ്ങളാണ് വ്യാപകമായി തിരയുന്നത്.
ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനം പ്രഖ്യാപിക്കപ്പെട്ട ജനുവരി 28 മുതല്‍ ഈ ചോദ്യങ്ങള്‍ അമേരിക്കയിലെ ഗൂഗിള്‍ സെര്‍ച്ചില്‍ വ്യാപകമായി. ഇതില്‍ 'എവിടെയാണ് ഇന്ത്യ' എന്ന ചോദ്യമാണ് വലിയതോതില്‍ തിരഞ്ഞത്. അമേരിക്കയിലെ കൊളംമ്പിയയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ തിരച്ചിലുകള്‍ ഉണ്ടായതെന്നാണ് ഗൂഗിള്‍ ട്രെന്‍ഡ് പറയുന്നത്.
Content Highlights: What is India, Where is India : What US is Google searching while Trump is in Delhi
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..