ടൈറ്റാനിക്കിനെ തിന്നു തീര്‍ക്കുകയാണവിടെ, കടലിനടിയില്‍ മുങ്ങിത്താണ കപ്പലിന് പിന്നെന്തുപറ്റി?


അരുണ്‍ ജയകുമാര്‍ടൈറ്റാനിക്കിന്റെ പഴയകാല ചിത്രം, കടലിനടിയിൽ കണ്ടെത്തിയ അവശിഷ്ടം | Photo: AP

ടൈറ്റാനിക് എന്ന കപ്പലിനെ കുറിച്ച് കേട്ടിട്ടില്ലാത്തവരുണ്ടാകില്ല. ഒരിക്കലും തകരില്ലെന്ന വിശേഷണമാണ് നിര്‍മാതാക്കള്‍ നല്‍കിയതെങ്കിലും കന്നിയാത്രയില്‍ തന്നെ കപ്പലിന് അപകടം സംഭവിച്ചു. 1912 ഏപ്രില്‍ 10ന് ഇംഗ്ലണ്ടിലെ സതാംപ്ടണില്‍ നിന്ന് അമേരിക്കയിലെ ന്യൂയോര്‍ക്കിലേക്ക് യാത്ര തിരിച്ച കൂറ്റന്‍ ആഡംബര കപ്പല്‍ ഏപ്രില്‍ 15ന് അറ്റ്ലാന്റിക്ക് സമുദ്രത്തിലെ കൂറ്റന്‍ മഞ്ഞ് മലയില്‍ ഇടിച്ച് രണ്ടായി പിളര്‍ന്നു. 2200ഓളം യാത്രക്കാരുണ്ടായിരുന്നു കപ്പലില്‍. ഇതില്‍ 1500ല്‍ അധികം പേര്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്കുകള്‍. തണുത്തുറഞ്ഞ അറ്റ്ലാന്റിക്ക് കടലാഴങ്ങളിലെ കൂരിരുട്ടിലേക്ക് മുങ്ങി താഴ്ന്ന ടൈറ്റാനിക്കിന് പിന്നീട് എന്ത് സംഭവിച്ചു.

സമുദ്രത്തിനടിയില്‍ നിന്ന് കപ്പലിന്റെ അവശിഷ്ടം പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ പലതവണയുണ്ടായെങ്കിലും ഇതൊന്നും തന്നെ വിജയകരമായില്ല. അതായത് പൂര്‍ണമായും ടൈറ്റാനിക് എന്ന കപ്പല്‍ ഭീമനെ പുറത്തുകൊണ്ടുവരാന്‍ കഴിഞ്ഞില്ല. കപ്പലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതാര് അതെങ്ങനെ സംഭവിച്ചു? സമുദ്രത്തിനടിയില്‍ ടൈറ്റാനിക്കിന് എന്ത് സംഭവിച്ചു ?

അപകടം നടന്ന് 110 വര്‍ഷങ്ങള്‍ക്കിപ്പുറവും ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ അവിടെ തന്നെയുണ്ട്. രസകരമായ വസ്തുതയെന്തെന്നാല്‍ ഒരു വിഭാഗം ബാക്ടീരിയകള്‍ക്ക് ആഹാരമാണ് ഇന്ന് ടൈറ്റാനിക്കിന്റെ അവശിഷ്ടം.

തുരുമ്പ് തിന്ന് തീര്‍ക്കുന്നത് ഹാലോമോണസ് ടൈറ്റാനികേ എന്ന പേരിലറിയപ്പെടുന്ന ബാക്ടീരിയകളാണ് ടൈറ്റാനിക്കിനെ മാത്രം ഭക്ഷണമാക്കിയിരിക്കുന്നത്. ആയിരക്കണക്കിന് ടണ്‍ തുരുമ്പ് അവശേഷിക്കുന്ന ടൈറ്റാനിക്, ചുരുക്കി പറഞ്ഞാല്‍ ബാക്ടീരിയകള്‍ക്ക് വിഭവസമൃദ്ധമായ സദ്യയായി മാറിക്കൊണ്ടിരിക്കുകയാണ്.

നഗ്‌നനേത്രങ്ങളാല്‍ കാണാന്‍ പോലും സാധിക്കാത്ത, വെറും രണ്ട് മൈക്രോ മീറ്ററില്‍ താഴെ മാത്രം വലിപ്പമുള്ള ഹാലോമോണസ് ബാക്ടീരിയകള്‍ അടുത്ത ഒന്നോ രണ്ടോ ദശകങ്ങള്‍ക്കുള്ളില്‍ ടൈറ്റാനിക്കിനെ പൂര്‍ണമായും അകത്താക്കും.

ബാക്ടീരിയകള്‍ ശാപ്പിട്ട് തീര്‍ക്കുന്ന ടൈറ്റാനിക് കടലിനടിയില്‍ നിരവധി ജീവികളുടെ ആവാസകേന്ദ്രം കൂടിയാണ്. റാറ്റെയില്‍ മത്സ്യങ്ങളും ചിലന്തി ഞണ്ടുകളും നക്ഷത്ര മത്സ്യങ്ങളും തുടങ്ങി നിരവധി ജീവികള്‍ ഇപ്പോഴും ടൈറ്റാനിക്കിനെ ആവാസകേന്ദ്രമാക്കിയിട്ടുണ്ട്.

അപകടം പറ്റി 70 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ടൈറ്റാനിക്കിനെ കടലിനടിയില്‍ ആദ്യമായി കണ്ടെത്തിയത്. കപ്പല്‍ കണ്ടെത്തിയ അമേരിക്കന്‍ നാവിക സേന ഉദ്യോഗസ്ഥന്‍ റോബര്‍ട്ട് ബല്ലാര്‍ഡ് യഥാര്‍ത്ഥത്തില്‍ ആഴക്കടലില്‍ മുങ്ങി തപ്പിയത് പക്ഷേ ടൈറ്റാനിക്കിനെയായിരുന്നില്ല. അമേരിക്കയുടെ മുങ്ങിപ്പോയ രണ്ട് ആണവകപ്പലുകള്‍ തേടിയുള്ള യാത്രയില്‍ അവിചാരിതമായിട്ടാണ് അദ്ദേഹം ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

ആണവകപ്പലുകള്‍ കണ്ടെത്താന്‍ നിയേഗിച്ചിരുന്ന രഹസ്യ സംഘത്തിലെ അംഗമായിരുന്നു യഥാര്‍ഥത്തില്‍ ബ്ലലാര്‍ഡ്. ഇതിനായി കടലില്‍ ആയിരം അടി താഴേക്ക് സഞ്ചിരിക്കത്തക്ക ഒരു പേടകമുണ്ടാക്കി. ആര്‍ഗോ എന്ന് പേര് നല്‍കിയ ഈ പേടകത്തില്‍ നടത്തിയ യാത്രയാണ് ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങളെ കണ്ടെത്തിയത്.

കടലിനടിയില്‍ ഇത്രയും കാലംകൊണ്ട് ആഴങ്ങളിലേക്ക് പോയ ടൈറ്റാനിക്കിന് എന്ത് മാറ്റമാണ് സംഭവിച്ചതെന്ന് ശാസ്ത്രജ്ഞന്‍മാര്‍ പഠനം ആരംഭിച്ചു. 1991ല്‍ സ്‌പെയിനിലെ സെവിയ്യ സര്‍വകലാശാലയിലെ ഒരു വിഭാഗം ശാസ്ത്രജ്ഞന്‍മാരാണ് ടൈറ്റാനിക്കിനെ ബാക്ടീരിയകള്‍ തിന്നുതീര്‍ക്കുന്നുവെന്ന് കണ്ടെത്തിയത്.

കടലിനടിയില്‍ നിന്ന് ശേഖരിച്ച കപ്പലിന്റെ അവശിഷ്ടങ്ങള്‍ പരിശോധിച്ചാണ് ഈ കണ്ടെത്തലിലേക്ക് എത്തിയത്. കട്ടിയുള്ള ഇരുമ്പ് എങ്ങനെയാണ് ബാക്ടീരിയകള്‍ കഴിക്കുന്നതെന്നായിരുന്നു ഗവേഷകര്‍ പിന്നീട് പരിശോധിച്ചത്. രാസവസ്തുവിന്റെ പ്രയോഗത്തിലൂടെ ഇരുമ്പിനെ അല്‍പ്പാല്‍പ്പമായി തുരുമ്പ് രൂപത്തിലാക്കി ദ്രവിപ്പിച്ചാണ് ബാക്ടീരിയകള്‍ ടൈറ്റാനിക്കിനെ അകത്താക്കുന്നത്.

ടൈറ്റാനിക്കിനെ തിന്നു തീര്‍ക്കുന്ന ബാക്ടീരിയകളെ ഉപയോഗിച്ച് എന്തുകൊണ്ട് ഇതുപോലെ കടലിനടിയിലുള്ള ഇരുമ്പ് മാലിന്യത്തെ ഇല്ലാതാക്കിക്കൂടെന്നാണ് ശാസ്ത്രജ്ഞര്‍ ഇപ്പോള്‍ ചിന്തിക്കുന്നത്. ആലോചിക്കുമ്പോള്‍ അത് അത്ര മോശം ഐഡിയയാണെന്ന് പറയാന്‍ കഴിയില്ല.

ഇത്രത്തോളം മാലിന്യം കുന്നുകൂടിക്കിടക്കുന്ന കടലിന്റെ അടിത്തട്ടിന് മാലിന്യക്കൂമ്പാരത്തില്‍ നിന്ന് മുക്തി നേടാന്‍ ഇതിലും നല്ലൊരു ആശയം വേറെയില്ല. പക്ഷേ എല്ലാ മാലിന്യവും അവര്‍ ശാപ്പാടാക്കില്ലല്ലോയെന്നതാണ് പ്രശ്‌നം.

Content Highlights: pinnenthupatti, titanic, sank, halomonas titanicae, bacteria


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented