ലൈംഗിക പീഡന ആരോപണം: അമേരിക്കന്‍ ബിഷപ്പ് രാജിവെച്ചു


ബിഷപ്പിനെതിരായ ലൈംഗികാരോപണം സംബന്ധിച്ച് അന്വേഷണം നടത്താന്‍ പോപ്പ് ഉത്തരവിട്ടിട്ടുണ്ട്.

വാഷിങ്ടണ്‍: ലൈംഗിക പീഡന ആരോപണം നേരിടുന്ന അമേരിക്കന്‍ ബിഷപ്പ് രാജിവെച്ചു. വെസ്റ്റ് വെര്‍ജീനിയ കത്തോലിക്ക രൂപതാ ബിഷപ്പ് മൈക്കല്‍ ബ്രാന്‍ഡ്‌സ്ഫീല്‍ഡിന്റെ രാജി സ്വീകരിച്ചതായി പോപ്പ് ഫ്രാന്‍സിസ് വ്യക്തമാക്കി. വിഷയം ചര്‍ച്ചചെയ്യാന്‍ അമേരിക്കയില്‍ നിന്ന് നാല് പ്രതിനിധികളെ മാര്‍പാപ്പ വിളിച്ചുവരുത്തിയതിനു പിന്നാലെയാണ് രാജി.

ബിഷപ്പിനെതിരായ ലൈംഗികാരോപണം സംബന്ധിച്ച് അന്വേഷണം നടത്താന്‍ പോപ്പ് ഉത്തരവിട്ടിട്ടുണ്ട്. ആരോപണത്തില്‍ അന്വേഷണം നടത്തുന്നതിന് ബാള്‍ട്ടിമോര്‍ ബിഷപ്പ് വില്യം ലോറിയെ നിയോഗിച്ചതായി പോപ്പ് അറിയിച്ചു. മൈക്കല്‍ ബ്രാന്‍ഡ്‌സ്ഫീല്‍ഡിനെതിരായി 2007ല്‍ ഉയര്‍ന്ന ലൈംഗികാരോപണത്തിലാണ് നടപടി.

പ്രായപൂര്‍ത്തിയാകാത്ത ആളുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടതായി ബിഷപ്പ് ബ്രാന്‍ഡ്‌സ്ഫീല്‍ഡിനെതിരെ 2012ലും ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ അന്ന് അദ്ദേഹം ആരോപണം നിഷേധിച്ചു. താന്‍ ആരെയും ലൈംഗികമായി ചൂഷണം ചെയ്തിട്ടില്ലെന്നും ആരോപണം ഞെട്ടിപ്പിക്കുന്നതാണെന്നും അദ്ദേഹം അന്ന് വ്യക്തമാക്കിയിരുന്നു.

ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട് വാഷിങ്ടണ്‍ ആര്‍ച്ച് ബിഷപ്പ് ഡൊണാള്‍ഡ് വൂറലും രാജിയുടെ വക്കിലാണ്. ആര്‍ച്ച് ബിഷപ് തിയോഡര്‍ മക് കാരിക് സെമിനാരി വിദ്യാര്‍ഥികളെ ലൈംഗികമായി ദുരുപയോഗം ചെയ്തു എന്ന പരാതി മൂടിവെച്ചു എന്നാണ് ഡൊണാള്‍ഡ് വൂറല്‍ നേരിടുന്ന ആരോപണം. അടുത്തുതന്നെ വത്തിക്കാനിലെത്തി രാജി സംബന്ധിച്ച് പോപ്പുമായി ചര്‍ച്ച നടത്തുമെന്ന് ഡൊണാള്‍ഡ് വൂറല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Content Highlights: West Virginia bishop resigns, sexual harassment allegations, Michael Bransfield, Pope Francis

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022

More from this section




Most Commented