താലിബാനുമായി ചര്‍ച്ചകള്‍ നടത്തണം, ലക്ഷക്കണക്കിനാളുകളുടെ മരണം ഒഴിവാക്കണം- യു.എന്‍. സെക്രട്ടറി ജനറല്‍


അന്റോണിയോ ഗുട്ടറസ്| Photo: AP

ന്യൂഡല്‍ഹി: അഫ്ഗാനിസ്താനില്‍ സാമ്പത്തിക തകര്‍ച്ചയെ തുടര്‍ന്ന് ലക്ഷക്കണക്കിനാളുകള്‍ മരിക്കുന്നത് ഒഴിവാക്കാന്‍ താലിബാനുമായി ചര്‍ച്ചകള്‍ തുടരണമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്. രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിക്ക് നല്‍കിയ അഭിമുഖത്തിലാണ് താലിബാനുമായി അന്താരാഷ്ട്ര സമൂഹം ചര്‍ച്ചകള്‍ തുടരണമെന്ന് ഗുട്ടറസ് ആവശ്യപ്പെട്ടത്.

നമ്മുടെ തത്വങ്ങളില്‍ ഊന്നിക്കൊണ്ടുതന്നെ നാം താലിബാനുമായുള്ള ചര്‍ച്ചകള്‍ തുടരണമെന്ന് ഗുട്ടറസ് പറഞ്ഞു. അഫ്ഗാന്‍ ജനതയുമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള ചര്‍ച്ചകളാകണം അവ. പട്ടിണിമൂലം ദശലക്ഷങ്ങള്‍ മരിക്കാനിടയുള്ള, ഏറെ ദുരിതം അനുഭവിക്കുന്ന ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുക എന്നതാണ് നമ്മുടെ ഉത്തരവാദിത്തമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

താലിബാന്‍ സര്‍ക്കാരിനേക്കുറിച്ചുള്ള ആശങ്കകളെ മാറ്റിനിര്‍ത്തി, അഫ്ഗാനിസ്താനിലേക്ക് പണം അയക്കുന്നത് തുടരണമെന്ന് കഴിഞ്ഞദിവസം യു.എന്‍. സംഘം ലോകരാജ്യങ്ങളോട് അഭ്യര്‍ഥിച്ചിരുന്നു. അല്ലാത്തപക്ഷം ഇപ്പോള്‍ത്തന്നെ ദരിദ്രമായ രാജ്യം കൂടുതല്‍ ദുരിതത്തിലേക്ക് പോകുമെന്നും സംഘം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഗുട്ടറസിന്റെ പ്രസ്താവന.

content highlights: we must have dialogues with taliban- un secretary general

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022


04:08

എന്താണ് ലോൺ ബോൾസ്? കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ സ്വര്‍ണമണിഞ്ഞ ലോണ്‍ ബോള്‍സിനെ കുറിച്ച് അറിയാം..

Aug 6, 2022

Most Commented