'സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ഇവിടെ തന്നെ തുടരും'; കീവില്‍ നിന്നും വീഡിയോ പങ്കുവെച്ച് സെലെന്‍സ്കി


സെലെൻസ്കി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ നിന്ന്

കൈവ്: റഷ്യയെ പേടിച്ച് ഒളിച്ചോടാനില്ലെന്നും തലസ്ഥാനത്ത് തുടര്‍ന്ന് അധിനിവേശത്തെ പ്രതിരോധിക്കുമെന്നും യുക്രൈനിയന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലെന്‍സ്‌കി. സെന്‍ട്രല്‍ കീവില്‍ നിന്ന് ഒരു സെല്‍ഫി വീഡിയോയിലാണ് സെലെന്‍സ്‌കിയുടെ പ്രതികരണം. സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ രാജ്യത്ത് തന്നെ തുടരുമെന്നും അദ്ദേഹം വീഡിയോയില്‍ പറഞ്ഞു.

'ഞങ്ങള്‍ എല്ലാവരും ഇവിടെയുണ്ട്. ഞങ്ങളുടെ സൈന്യം ഇവിടെയുണ്ട്. യുക്രൈനിന്റെ പൗരന്മാര്‍ ഇവിടെയുണ്ട്. നാമെല്ലാവരും ഇവിടെയുണ്ട്. നമ്മുടെ സ്വാതന്ത്ര്യത്തെയും നമ്മുടെ രാജ്യത്തെയും സംരക്ഷിക്കുന്നതിനായി ഇവിടെ തന്നെ തുടരും,' തന്റെ ഔദ്യോഗിക വസതിക്ക് പുറത്ത് നിന്നുകൊണ്ട് സെലെന്‍സ്‌കി പറഞ്ഞു.

സൈനിക യൂണിഫോമുമായി സാമ്യമുള്ള ഒലിവ് പച്ച വസ്ത്രം ധരിച്ച് തന്റെ പ്രധാനമന്ത്രി, ചീഫ് ഓഫ് സ്റ്റാഫ്, മറ്റ് മുതിര്‍ന്ന സഹായികള്‍ എന്നിവരോടൊപ്പം സെലെന്‍സ്‌കി തലസ്ഥാനമായ കീവില്‍ ഔദ്യോഗിക വസതിക്ക് പുറത്ത് നിന്നുകൊണ്ടാണ് സെന്‍ഫി വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.

വെള്ളിയാഴ്ച തലസ്ഥാന നഗരിയില്‍ തന്നെ റഷ്യന്‍ സൈന്യവും യുക്രൈനിയന്‍ സൈന്യവും ഏറ്റുമുട്ടിയിരുന്നു. അതേസമയം യുക്രൈന്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ യുക്രൈനിയന്‍ സൈനികരോട് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുതിന്‍ ആഹ്വാനം ചെയ്തിരുന്നു. ഒരു ടെലിവിഷന്‍ പ്രസംഗത്തില്‍ യുക്രൈനിയന്‍ സൈന്യത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് പുതിന്റെ ആഹ്വാനം.

യുക്രൈന്‍ നേതാക്കളെ 'ഭീകരവാദികള്‍' എന്നും 'മയക്കുമരുന്നിന് അടിമകളായവരുടെയും നവ നാസികളുടെയും ഒരു സംഘം' എന്നുമാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

Content Highlights: we are here to defend our independence says ukrainian president zelenskyy

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
SUDHAKARAN

1 min

'സുധാകരന് ആറ് വയസുകാരന്റെ ബുദ്ധിയും ആറാളുടെ വലുപ്പവും'; പരാമര്‍ശം രാഷ്ട്രീയ ആയുധമാക്കി സിപിഎം

May 18, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022

More from this section




Most Commented