തന്നെ നിയോഗിച്ചത് തെറ്റുകള്‍ തിരുത്താന്‍; വെല്ലുവിളികളെ നേരിടും - ഋഷി സുനക്


Rishi Sunak | Photo: Alastair Grant/ AP

ലണ്ടന്‍: രാജ്യത്തെ ഒരുമിപ്പിക്കുന്നത് വാക്കുകളിലൂടെയല്ല, പ്രവര്‍ത്തിയിലൂടെയാണെന്ന് ബ്രട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. തെറ്റുകള്‍ തിരുത്താനാണ് തന്നെ നിയോഗിച്ചതെന്നും മികച്ചതിനായി അശ്രാന്തം പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസം നേടേണ്ടതാണ്, അത് ഞാന്‍ നേടും. വെല്ലുവിളികളെ നേരിടുമെന്നും ബുദ്ധിമുട്ടേറിയ തീരുമാനങ്ങള്‍ വരുമെന്നും പ്രധാനമന്ത്രിയായി സ്ഥാനം ഏറ്റെടുത്ത ശേഷം രാജ്യത്തെ അഭിസംബോധ ചെയ്തുകൊണ്ട് സുനക് പറഞ്ഞു.

'നമ്മുടെ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. യുക്രൈനില്‍ പുടിന്‍ നടത്തുന്ന യുദ്ധം ലോകമെമ്പാടുമുള്ള വിപണികളെ അസ്ഥിരപ്പെടുത്തി. രാജ്യത്തിന്റെ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നതില്‍ മുന്‍ പ്രധാനമന്ത്രി ലിസ് ട്രസിന് തെറ്റുപറ്റിയില്ല. ഞാന്‍ അവരെ അഭിനന്ദിക്കുന്നു. എന്നാല്‍ ചില പിഴവുകള്‍ സംഭവിച്ചു. ദുരുദ്യേശത്തോടെയല്ലെങ്കിലും പിഴവുകള്‍ വിപരീത ഫലമാണ് ഉണ്ടാക്കിയത്', അദ്ദേഹം പറഞ്ഞു.



ഇന്ത്യന്‍വംശജന്‍ ഋഷി സുനക്കിനെ ചാള്‍സ് മൂന്നാമന്‍ രാജാവാണ് ബ്രിട്ടന്റെ പ്രധാനമന്ത്രിയായി നിയമിച്ചത്. ബ്രിട്ടന്റെ 200 കൊല്ലത്തെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് 42-കാരനായ ഋഷി. പൊതുസഭാ നേതാവും മുഖ്യ എതിരാളിയുമായിരുന്ന പെന്നി മോര്‍ഡന്റ്, കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിത്വ മത്സരത്തില്‍നിന്ന് പിന്മാറിയതോടെയാണ് ഋഷിക്ക് അധികാരത്തിലേക്ക് വഴിതുറന്നത്.

ഇക്കൊല്ലം ബ്രിട്ടന് ലഭിക്കുന്ന മൂന്നാമത്തെ പ്രധാനമന്ത്രിയാണ് ഋഷി സുനക്. ബോറിസ് ജോണ്‍സണ്‍ രാജിവെച്ചതിന് പിന്നാലെ ലിസ് ട്രസ് അധികാരം ഏറ്റിരുന്നു. എന്നാല്‍ 45 ദിവസത്തെ ഭരണകാലയളവിന് ശേഷം ലിസിന് രാജിവെക്കേണ്ടിവന്നു. സാമ്പത്തികനയങ്ങളുമായി ബന്ധപ്പെട്ട് രൂക്ഷവിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു ലിസിന്റെ രാജി. നേരത്തെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയ്ക്കുള്ളില്‍ നടന്ന മത്സരത്തില്‍ ഋഷിയെ പരാജയപ്പെടുത്തിക്കൊണ്ടായിരുന്നു ലിസ് പ്രധാനമന്ത്രിയായത്.

Content Highlights: Was Appointed To Fix Mistakes, says Rishi Sunak in his first address as British PM


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented