ജെയ്ർ ബോൽസൊനാരോ. Photo: AFP
ബ്രസീലിയ: അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്ന പദ്ധതിയുമായി ഭാര്യയുടെ ബന്ധങ്ങളേപ്പറ്റി ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനെ മുഖം ഇടിച്ചുതകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തി ബ്രസീല്‍ പ്രസിഡന്റ് ജെയ്ര്‍ ബോല്‍സൊനാരോ. തലസ്ഥാനമായ ബ്രസീലിയയിലെ മെട്രോപൊളീറ്റന്‍ കത്തീഡ്രലില്‍ സന്ദര്‍ശനം നടത്തിയ സമയത്താണ് ബോല്‍സൊനാരോയുടെ ഭീഷണി. സംഭവത്തില്‍ മറ്റ് മാധ്യമപ്രവര്‍ത്തകരും പ്രതിഷേധിച്ചെങ്കിലും അവര്‍ക്കാര്‍ക്കും മറപടി നല്‍കുക പോലും നല്‍കാതെ അദ്ദേഹം കടന്നുപോയി.
ബ്രസീലിയന്‍ മാധ്യമമായ ഒ ഗ്ലോബോയുടെ റിപ്പോര്‍ട്ടറോടാണ് പ്രസിഡന്റ് ജെയ്ര്‍ ബോല്‍സൊനാരോ ആക്രോശിച്ചത്. ബ്രസീലിലെ പ്രമുഖ മാസികയായ ക്രൂസോയില്‍ വന്ന റിപ്പോര്‍ട്ടിനേപ്പറ്റിയാണ് മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചത്.
ബോല്‍സൊനാരോയുടെ ഭാര്യ മിഷേല്‍, മുന്‍ പോലീസ് ഉദ്യോഗസ്ഥനും പ്രസിഡന്റിന്റെ സുഹൃത്തും പ്രസിഡന്റിന്റെ മകന്‍ ഫ്ളെവിയോയുടെ മുന്‍ ഉപദേശകനുമായിരുന്ന ഫാബ്രിയോ ക്വിറോസുമായി ബന്ധിപ്പിക്കുന്ന ഒരു റിപ്പോര്‍ട്ടിനെക്കുറിച്ചാണ് ചോദ്യം ഉന്നയിച്ചത്.
ചോദ്യം കേട്ടയുടെനെ ക്ഷുഭിതനായ ബോല്‍സൊനാരോ നിങ്ങളുടെ വായ് ഇടിച്ചുതകര്‍ക്കാനാണ് തോന്നുന്നതെന്ന് പറഞ്ഞു. തുടര്‍ന്ന് മാധ്യമങ്ങളുടെ ഭാഗത്തുനിന്നുണ്ടായ പ്രതിഷേധത്തെ അവഗണിച്ച് ബോല്‍സൊനാരോ പോവുകയും ചെയ്തു
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..