സരീഫ ഗഫാരി | Photo : Twitter | @KhaledBeydoun
'അവര്‍ എത്തിച്ചേരുന്നതും കാത്ത് ഞാനിവിടെ ഇരിക്കുകയാണ്. എന്നെയോ എന്റെ കുടുംബത്തേയോ സഹായിക്കാന്‍ ആരുമില്ല. എന്റെ ഭര്‍ത്താവിന്റെ കൂടെ, മറ്റ് കുടുംബാംഗങ്ങള്‍ക്കൊപ്പം ഞാന്‍ കാത്തിരിക്കുകയാണ്. എന്നെപ്പോലെയുള്ളവരെ തേടി അവര്‍ വരും, കൊല്ലും'.
അഫ്ഗാനിസ്ഥാനിലെ ആദ്യ വനിതാമേയറായ സരീഫ ഗഫാരിയുടെ വാക്കുകളാണിവ. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ കൂടിയാണ് സരീഫ. അഫ്ഗാന്‍ ഭരണകൂടത്തിലെ മുതിര്‍ന്ന അംഗങ്ങളൊക്കെ പലായനം ചെയ്യുമ്പോള്‍ എങ്ങോട്ടേക്കാണ് താനും കുടുംബവും രക്ഷ തേടി പായേണ്ടതെന്ന ആശങ്കയിലാണ് ഈ ഇരുപത്തേഴുകാരി. ആഴ്ചകള്‍ക്ക് മുമ്പ് ഒരു അന്താരാഷ്ട്രമാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ രാജ്യത്തിന് ഒരു മെച്ചപ്പെട്ട ഭാവികാലമുണ്ടാകുമെന്ന പ്രതീക്ഷ സരീഫ പങ്കുവെച്ചിരുന്നു.
'സംഭവിക്കുന്നതിനെ കുറിച്ച് യുവാക്കള്‍ക്ക് നല്ല ധാരണയുണ്ട്. അവര്‍ക്ക് സംവദിക്കാന്‍ സാമൂഹികമാധ്യമങ്ങളുണ്ട്. രാജ്യപുരോഗതിയ്ക്ക് വേണ്ടിയും അവകാശങ്ങള്‍ക്ക് വേണ്ടിയുമുള്ള പോരാട്ടം അവര്‍ തുടരുമെന്ന് എനിക്ക് തീര്‍ച്ചയാണ്. രാജ്യത്തിന് മികച്ച ഭാവിയുണ്ടാകുമെന്നാണ് ഞാന്‍ കരുതുന്നത്', അഭിമുഖത്തില്‍ സരീഫ പറഞ്ഞു. പക്ഷെ സരീഫയുടെ അവസാനപ്രതീക്ഷയും അസ്ഥാനത്താക്കി താലിബാന്‍ ഭരണം പിടിച്ചെടുത്തു.
മൈദാന്‍ വാര്‍ദക് പ്രവിശ്യയുടെ മേയറായി 2018-ലാണ് സരീഫ നിയോഗിക്കപ്പെട്ടത്. താലിബാനില്‍ നിന്ന് നേരത്തെയും വധഭീഷണിയുണ്ടായിട്ടുണ്ട്. സരീഫയുടെ പിതാവ് ജനറല്‍ അബ്ദുള്‍ വാസി ഗഫാരി കഴിഞ്ഞ കൊല്ലം നവംബര്‍ 15-ന് ഭീകരവാദികളുടെ വെടിയേറ്റ് മരിച്ചു. സരീഫയുടെ നേരെയുണ്ടായ മൂന്നാമത്തെ താലിബാന്‍ ആക്രമണത്തിന് 20 ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ മരണം.
താലിബാന്റെ അഫ്ഗാന്‍ അധിനിവേശത്തിനിടെ പരിക്കേറ്റ സൈനികരുടേയും സാധാരണപൗരരുടേയും ക്ഷേമകാര്യങ്ങളുടെ ചുമതല സരീഫയ്ക്കായിരുന്നു. കാബൂള്‍ താലിബാന് ഒരിക്കലും കീഴടങ്ങില്ലെന്ന് പ്രതീക്ഷിച്ചിരുന്ന സരീഫയ്ക്ക് പക്ഷെ ഇന്ന് തന്റേയും കുടുംബത്തിന്റേയും ജീവന്‍ അപകടത്തിലാണെന്നും ഏതു നിമിഷവും എന്തും സംഭവിക്കാമെന്നും നിശ്ചയമുണ്ട്.
ജനങ്ങള്‍ക്ക് നേരെയോ ഉദ്യോഗസ്ഥര്‍ക്ക് നേരെയോ പ്രതികാരനടപടിയുണ്ടാകില്ലെന്ന് താലിബാന്‍ ഉറപ്പു നല്‍കിയിട്ടുണ്ടെങ്കിലും മുന്‍ഭരണത്തില്‍ നിന്ന് സംഘടനയെ വിശ്വസിക്കുതെന്നാണ് അഫ്ഗാന്‍ ജനത പഠിച്ചിട്ടുള്ളത്. താലിബാന്‍ ഭരണമേറ്റെടുത്തതോടെ സ്ത്രീസമൂഹമാണ് ഏറെ ഭയപ്പെടുന്നത്. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള സ്വാതന്ത്ര്യം പോലും താലിബാന്‍ നിഷേധിച്ചിരുന്നു. സ്ത്രീകള്‍ക്ക് പ്രാകൃത ശിക്ഷാനടപടികളാണ് താലിബാന്‍ ഭരണത്തില്‍ നടപ്പാക്കിയിരുന്നത്. ഇക്കാര്യങ്ങളൊക്കെ പറഞ്ഞു കേട്ടും രാജ്യത്തിന്റെ ചരിത്രം പഠിച്ചും സരീഫയ്ക്ക് നന്നായറിയാം.
Content Highlights: Waiting for Taliban to come, kill me says Afghanistan's first female mayor Zarifa Ghafari
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..