വാഗ്നര്‍ സംഘം, സെലെന്‍സ്‌കിയെ വധിക്കാന്‍ കൂലിപ്പടയാളികള്‍; നിയന്ത്രണം 'പുതിന്‍ ഷെഫിന്'


വ്‌ളാദിമിർ പുതിൻ |ഫോട്ടോ:AFP

റഷ്യയുടെ യുക്രൈന്‍ അധിനിവേശം തുടങ്ങിയതിന് ശേഷം ചുരുങ്ങിയത് മൂന്ന് തവണയെങ്കിലും യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കിക്ക് നേരെ വധശ്രമങ്ങളുണ്ടായതായാണ് പാശ്ചാത്യമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വാഗ്നര്‍ സംഘത്തെയാണ് പുതിന്‍ ഈ ദൗത്യം ഏല്‍പിച്ചിരിക്കുന്നതെന്നാണ് ലണ്ടന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്.

ഇവരെ സ്‌പോണ്‍സര്‍ ചെയ്യുന്നത് റഷ്യയാണെങ്കിലും സര്‍ക്കാരിന്റെയോ സൈന്യത്തിന്റെയോ നേരിട്ടുള്ള ഇടപെടലില്ലാത്തതിനാല്‍ സെലെന്‍സ്‌കി കൊല്ലപ്പെട്ടാല്‍ അതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ റഷ്യയ്ക്ക് കഴിയുമെന്നാണ് പാശ്ചാത്യമാധ്യമങ്ങള്‍ ആരോപിക്കുന്നത്.

വാഗ്‌നര്‍ ഗ്രൂപ്

മനുഷ്യാവകാശ ലംഘനങ്ങള്‍ ഉന്നയിച്ച്‌ യൂറോപ്യന്‍ യൂണിയന്‍ ഉപരോധം ഏര്‍പ്പെടുത്തിയ റഷ്യന്‍ സ്വകാര്യ സൈനിക കമ്പനിയാണ് വാഗ്‌നര്‍ ഗ്രൂപ്. കൊലനടത്താന്‍ നിയോഗിക്കുന്ന കൂലിപ്പടയാളികളെ ആവശ്യാനുസരണം എത്തിച്ചുനല്‍കുക എന്നതാണ് കമ്പനിയുടെ പ്രവര്‍ത്തനരീതി. സെലന്‍സ്‌കിയെ വധിക്കാന്‍ ക്രെംലിനില്‍ നിന്നുള്ള ഉത്തരവ് പ്രകാരം കീവില്‍ വാഗ്നര്‍ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇവരെ യുക്രൈന്‍ സൈന്യം കൈകാര്യം ചെയ്തതായാണ് യുക്രൈന്‍ അവകാശപ്പെടുന്നത്.

യെവ്‌ഗെനി പ്രിഗോഷിൻ ആണ് വാഗ്നര്‍ ഗ്രൂപ്പിനെ നിയന്ത്രിക്കുന്നതെന്നാണ് കരുതപ്പെടുന്നത്‌. ഒരു റഷ്യന്‍ ബിസിനസുകാരനാണ് പ്രിഗോഷിന്‍. പുതിനുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന പ്രിഗോഷിന്‍ റഷ്യന്‍ സര്‍ക്കാരിന്റെ പിന്തുണയോടെയാണ് വാഗ്നര്‍ ഗ്രൂപ് വളര്‍ത്തിയെടുത്തത്‌. 'പുതിന്‍സ് ഷെഫ്' എന്നാണ് പ്രിഗോഷിൻ അറിയപ്പെടുന്നത്.

വാഗ്നര്‍ ഗ്രൂപ് സ്ഥാപക കമാന്‍ഡര്‍ ദിമിത്രി യുത്കിന്‍ എന്ന മുന്‍ റഷ്യന്‍ സൈനികനാണെന്നും ആണെന്നും അഡോള്‍ഫ് ഹിറ്റ്ലറുടെ പ്രിയപ്പെട്ട സംഗീതസംവിധായകനായ റിച്ചാര്‍ഡ് വാഗ്‌നറുടെ പേരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സംഘത്തിന് ഈ പേര് നല്‍കിയതെന്നും പറയപ്പെടുന്നു. വാഗ്‌നര്‍ ഗ്രൂപ് എന്നത് പടയാളികളുടെ ഒരു വലിയ ശൃംഖലയാണെന്നാണ് പലരും വിശ്വസിക്കുന്നത്. ഇവരുടെ കൂലിപ്പടയാളികള്‍ ഏകദേശം 6,000 പേരുണ്ടെന്നാണ് കണക്ക്. നിരവധി രാജ്യങ്ങളില്‍ ഇവര്‍ക്ക് സാന്നിധ്യമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലിബിയ, സിറിയ, മൊസാംബിക്ക്, മാലി, സുഡാന്‍, സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക് എന്നിവയുള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ റഷ്യന്‍ ഗവണ്‍മെന്റിന് വേണ്ടി വാഗ്നര്‍ ഗ്രൂപ് രഹസ്യമായി പ്രവര്‍ത്തിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്‌. ഇവിടെയെല്ലാം ക്രൂരമായ കൊലപാതകങ്ങള്‍, ബലാത്സംഗങ്ങള്‍ തുടങ്ങി നിരവധി കുറ്റകൃത്യങ്ങള്‍ ഇവര്‍ നടത്തിയതായും ആരോപണങ്ങളുണ്ട്.

ശീതയുദ്ധത്തിനുശേഷം, വാഗ്‌നര്‍ ഗ്രൂപ് പോലുള്ള ഫ്രീലാന്‍സ് സൈനികരുടെ ആവശ്യകത ഉയര്‍ന്നു. ഇവരെ വിലയ്‌ക്കെടുക്കുന്നത് സര്‍ക്കാരുകള്‍ക്ക് സാമ്പത്തികമായി ലാഭമായിരുന്നു. മാത്രമല്ല ഇവരുടെ ചെയ്തികള്‍ക്ക് സര്‍ക്കാരുകള്‍ ഉത്തരം പറയേണ്ടതില്ലെന്നതും അന്താരാഷ്ട്ര തലത്തില്‍ ഇവരുടെ ഡിമാന്റ് കൂട്ടാന്‍ പോന്നതായിരുന്നു.

ആരാണ് ദിമിത്രി യുത്കിന്‍?

ഒരു മുന്‍ റഷ്യന്‍ സൈനികനാണ് ദിമിത്രി യുത്കിന്‍. 2013 വരെ റഷ്യയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ ജിആര്‍യുവില്‍ ലഫ്റ്റനന്റ് കേണല്‍ റാങ്കില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മൊറാന്‍ സെക്യൂരിറ്റി ഗ്രൂപ്പിന്റെ ഭാഗമായിരുന്നു അദ്ദേഹം.

2016-ല്‍ ക്രെംലിന്‍ റിസപ്ഷനില്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുതിനൊപ്പം യുത്കിന്‍ ഫോട്ടോയെടുത്തിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ആ ചടങ്ങില്‍ തന്നെ യുക്രൈനിലെ സൈനിക 'സേവനങ്ങള്‍ക്ക്' സൈനിക ബഹുമതി നല്‍കി യുത്കിനെ റഷ്യ ആദരിച്ചിരുന്നു. തീവ്ര നാസി ചിന്താഗതിയാണ് യുത്കിനുള്ളതെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. രണ്ട് ചെചെന്‍ യുദ്ധങ്ങളില്‍ (1994-96, 1999-2009) യുത്കിന്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ 2014 ല്‍ റഷ്യ യുക്രൈനില്‍ നിന്ന് ക്രിമിയ പിടിച്ചടക്കിയ അധിനിവേശത്തിലും പങ്കാളിയായിരുന്നു യുത്കിന്‍.

Content Highlights: wagner group who has been sent to assasinate volodimyr zelenskyy

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023


Finland

1 min

താമസിക്കാന്‍ ആഢംബര വില്ല; പത്ത് പേര്‍ക്ക് സൗജന്യമായി ഫിന്‍ലന്‍ഡ് സന്ദര്‍ശിക്കാന്‍ അവസരം

Mar 28, 2023


Rahul Gandhi

1 min

രാഹുലിനെ അയോഗ്യനാക്കിയ സംഭവം നിരീക്ഷിച്ചു വരുന്നെന്ന് യു.എസ്.

Mar 28, 2023

Most Commented