യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കിക്ക് അപകടത്തില്‍ പരിക്കേറ്റു; വാഹനവ്യൂഹത്തിലേക്ക് കാര്‍ ഇടിച്ചുകയറി


കീവിൽ കൂടി എസ്കോർട്ട് വാഹനങ്ങളുടെ അകമ്പടിയോടെ സഞ്ചരിച്ച സെലൻസ്കിയുടെ വാഹനവ്യൂഹത്തിന് നേരെ മറ്റൊരു വാഹനം ഇടിച്ചു കയറുകയായിരുന്നു.

വൊളോദിമിർ സെലൻസ്കി | Photo: AFP

കീവ്: യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. വ്യാഴാഴ്ച തലസ്ഥാന നഗരമായ കീവിൽ കൂടി സഞ്ചരിക്കവെയായിരുന്നു സംഭവം. അപകടത്തിൽ സെലൻസ്കിയ്ക്ക് കാര്യമായ പരിക്കുകളൊന്നും ഇല്ലെന്ന് പ്രസിഡന്റിന്റെ വക്താവ് സെർജി വിക്കിഫെറോവ് ഫെയ്സ്ബുക്കിൽ കൂടി വ്യക്തമാക്കി.

കീവിൽ കൂടി എസ്കോർട്ട് വാഹനങ്ങളുടെ അകമ്പടിയോടെ സഞ്ചരിച്ച സെലൻസ്കിയുടെ വാഹനവ്യൂഹത്തിന് നേരെ മറ്റൊരു വാഹനം ഇടിച്ചു കയറുകയായിരുന്നു. അടിയന്തര ചികിത്സ നൽകിയ ശേഷം അദ്ദേഹത്തെ കൂടെ ഉണ്ടായിരുന്ന ആംബുലൻസിലേക്ക് മാറ്റി. ഡോക്ടർമാർ പരിശോധിച്ചുവെങ്കിലും കാര്യമായ പരിക്കുകളൊന്നും തന്നെ ഇല്ല. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും വിക്കിഫെറോവ് പറഞ്ഞു.

യുക്രൈനിൽ നിലവിൽ റഷ്യൻ സൈന്യം പല മേഖലകളിൽ നിന്നും പിന്തിരിയുന്ന കാഴ്ചയാണ് കാണുന്നത്. പിടിച്ചടക്കിയ പല പ്രദേശങ്ങളും യുക്രൈൻ സൈന്യം തിരിച്ചു പിടിക്കുകയും ചെയ്തു. പലയിടത്തു നിന്നും റഷ്യൻ സൈന്യം പിന്മാറുകയും ചെയ്തു.

യുക്രൈനിലെ രണ്ടാമത്തെ വലിയ നഗരമായ ഹാർകിവ് മേഖലയിലെ രണ്ടു പ്രദേശങ്ങളിൽനിന്ന് സൈന്യത്തെ പിൻവലിച്ചതായി റഷ്യൻ പ്രതിരോധമന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. അടുത്തിടെ ഹാർകിവിന് തെക്കുഭാഗത്ത് യുക്രൈൻ റഷ്യൻ സൈന്യത്തിനുനേരെ ശക്തമായ തിരിച്ചടി നടത്തിയിരുന്നു. അതേസമയം ബലക്ലിയ, ഇസിയം മേഖലകളിൽനിന്ന് യുക്രൈനിലെ ടേൺ ഡൊണെസ്‌ക് മേഖലയിലേക്ക് സൈനികരെ പുനഃസംഘടിപ്പിക്കുമെന്ന് റഷ്യൻ പ്രതിരോധമന്ത്രാലയ വക്താവ് ഇഗോർ കൊനാഷെങ്കോവ് അറിയിച്ചിരുന്നു.

Content Highlights: Volodymyr Zelensky Involved in Car Accident Near Kyiv


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented