മനില: ഫിലിപ്പീന്‍സില്‍ അഗ്നിപര്‍വത സ്‌ഫോടനം. തലസ്ഥാന നഗരമായ മനിലയ്ക്കു സമീപത്തെ ലുസോണ്‍ ദ്വീപില്‍ സ്ഥിതി ചെയ്യുന്ന താല്‍ അഗ്നിപര്‍വതമാണ് തിങ്കളാഴ്ച പൊട്ടിത്തെറിച്ചത്. ഇതിനോട് അനുബന്ധിച്ച് വിവിധഭാഗങ്ങളില്‍ ഭൂചലനവും അനുഭവപ്പെട്ടു. 

അഗ്നിപര്‍വത സ്‌ഫോടനത്തിന്റെ 17 കിലോമീറ്റര്‍ ചുറ്റളവിലുളളവരെ പൂര്‍ണമായും ഒഴിപ്പിക്കാനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറാന്‍ അഞ്ചുലക്ഷത്തോളം പേര്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

taal volcano
അഗ്നിപര്‍വത സ്‌ഫോടനത്തെ തുടര്‍ന്ന് തെറിച്ച ചാരം വാഹനത്തില്‍നിന്ന് നീക്കം ചെയ്യുന്ന പ്രദേശവാസി. ഫോട്ടോ: എ.എഫ്.പി.

ഫിലിപ്പീന്‍സിലെ ഏറ്റവും സജീവമായ അഗ്നിപര്‍വതങ്ങളില്‍ ഒന്നാണ് താല്‍. അഗ്നിപര്‍വതത്തില്‍നിന്നുള്ള ചാരം പതിന്നാലു കിലോമീറ്ററോളം ദൂരെയെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതിനോടകം 240 ഓളം വിമാനസര്‍വീസുകള്‍ റദ്ദാക്കിയെന്നാണ് വിവരം. സമീപത്തെ തെരുവുകളും വീടുകളും അഗ്നിപര്‍വത സ്‌ഫോടനത്തിന്റെ ഫലമായുണ്ടായ ചാരവും മറ്റ് അവശിഷ്ടങ്ങളും മൂലം മൂടിക്കിടക്കുകയാണ്.

content highloghts:volcano eruption in philippines