മോസ്‌കോ: തുര്‍ക്കിയില്‍ റഷ്യന്‍ സ്ഥാനപതിയെ കൊലചെയ്ത സംഭവം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കാനുള്ള പ്രകോപനമാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍.
സിറിയന്‍ പ്രശ്‌നത്തില്‍ പരിഹാരം കണ്ടെത്താനുള്ള റഷ്യയുടെ ശ്രമങ്ങള്‍ ശ്രദ്ധതിരിച്ചുവിടാനാണ് ഇങ്ങനെയൊരു നീക്കമെന്നും അദ്ദേഹം ആരോപിച്ചു. ക്രെംലിനില്‍ ചേര്‍ന്ന പ്രത്യേക യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അങ്കാറയില്‍ കലാപ്രദര്‍ശനത്തില്‍ പങ്കെടുക്കുകയായിരുന്ന റഷ്യന്‍ സ്ഥാനപതി ആന്ദ്രേ കാര്‍ലോവിനെ അക്രമി വെടിവെച്ചുകൊല്ലുകയായിരുന്നു.
അക്രമിയുടെ പിന്നില്‍ ആരാണെന്ന് കണ്ടെത്താന്‍ ലോകമെമ്പാടുമുള്ള റഷ്യന്‍ എംബസിയിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തീവ്രവാദത്തിനെതിരെയുള്ള യുദ്ധം വര്‍ധിപ്പിക്കുന്നതിലൂടെ മാത്രമേ ഈ കൊലപാതകത്തോട് പ്രതികരിക്കാനാവൂ. തുര്‍ക്കി പ്രസിഡന്റ് തയിബ് എര്‍ദോഗനുമായി ഫോണില്‍ സംസാരിച്ചു. റഷ്യയില്‍ നിന്നുള്ള അന്വേഷണസംഘം ഉടന്‍ അങ്കാറയിലേക്ക് പുറപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.