റഷ്യയ്‌ക്കെതിരേ ആക്രമണം തുടര്‍ന്നാല്‍ കനത്ത തിരിച്ചടി നേരിടേണ്ടി വരും; മുന്നറിയിപ്പുമായി പുതിന്‍


വ്‌ലാദിമിർ പുതിൻ| Photo: AP

മോസ്‌കോ: റഷ്യക്കെതിരേയുള്ള ആക്രമണം ആവര്‍ത്തിച്ചാല്‍ യുക്രൈന്‍ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി പ്രസിഡന്റ് വ്‌ളാഡിമിര്‍ പുതിന്‍. വീഡിയോ സന്ദേശത്തിലൂടെയാണ് റഷ്യന്‍ പ്രസിഡന്റിന്റെ പ്രതികരണം. റഷ്യയെ ക്രൈമിയയുമായി ബന്ധപ്പിക്കുന്ന പാലം തകര്‍ത്ത യുക്രൈന്റെ നടപടി ഭീകരപ്രവര്‍ത്തനമാണെന്ന് പുതിന്‍ ആരോപിച്ചിരുന്നു. സ്‌ഫോടനത്തിന് പിന്നില്‍ യുക്രൈന്റെ പ്രത്യേക സേനയാണെന്നാണ് പുതിന്‍ പറയുന്നത്.

'പാലത്തിലെ സ്‌ഫോടനത്തിന് സമാനമായ ഭീകരാക്രമണങ്ങള്‍ രാജ്യത്തെ വൈദ്യുത കേന്ദ്രങ്ങള്‍ക്ക് നേരെയും വാതക വിതരണ ശൃംഖലയ്ക്ക് നേരേയും ഉണ്ടായി. ടര്‍ക്കിഷ് പൈപ്പ് ലൈന്‍ തകര്‍ക്കാനുള്ള ശ്രമവും നടന്നു. ഞങ്ങളുടെ രാജ്യത്തിന് നേരെ ഇനി ആക്രമണം തുടര്‍ന്നാല്‍ യുക്രൈന്‍ കടുത്ത തിരിച്ചടി നേരിടേണ്ടി വരും. ഇത്തരം ആക്രമണങ്ങള്‍ക്ക് മറുപടി നല്‍കാതെ ഒഴിവാക്കുകയെന്നത് അസാധ്യമാണ്', പുതിന്‍ പറഞ്ഞു.



തെക്കന്‍ യുക്രൈനിലെ യുദ്ധമുഖത്തേക്കുള്ള റഷ്യയുടെ പ്രധാന വിതരണശൃംഖലയായ പാലം തകര്‍ത്തതിന്റെ മറുപടിയെന്നോണമായിരുന്നു തിങ്കളാഴ്ച രാവിലെ കീവില്‍ നടന്ന സ്‌ഫോടനം. സ്‌ഫോടനത്തില്‍ എട്ട് പേര്‍ മരിക്കുകയും 24-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പലതവണ സ്ഫോടനം നടന്നതായി കീവ് മേയര്‍ ട്വീറ്റ് ചെയ്തിരുന്നു. സ്‌ഫോടനത്തില്‍ കാറുകള്‍ക്ക് തീപിടിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കീവിന് പുറമെ മറ്റു ചില പ്രദേശങ്ങളിലും സ്‌ഫോടനം നടന്നുവെന്ന് യുക്രൈനിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പാലത്തിലെ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം യുക്രൈന്‍ ഏറ്റെടുത്തില്ലെങ്കിലും റഷ്യയെ പരിഹസിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ രംഗത്തെത്തിയിരുന്നു. സ്‌ഫോടനത്തിന് പിന്നാലെ ഇതെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സമിതി രൂപവത്കരിക്കാന്‍ ഉത്തരവിട്ട റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍ പാലത്തിന്റെ സുരക്ഷ വര്‍ധിപ്പിക്കാനും നിര്‍ദ്ദേശിച്ചിരുന്നു.

തിങ്കളാഴ്ച സെക്യൂരിറ്റി കൗണ്‍സില്‍ സ്ഥിരാംഗങ്ങളുമായി പുതിന്‍ കൂടിക്കാഴ്ച നടത്താനിരിക്കെയാണ് കീവില്‍ സ്ഫോടന പരമ്പര അരങ്ങേറിയത്. മൂന്ന് മാസത്തിന് ശേഷം ആദ്യമായിട്ടാണ് യുക്രൈന്‍ തലസ്ഥാനത്ത് റഷ്യന്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്യുന്നത്. ജൂണ്‍ 26-നാണ് കീവില്‍ അവസാനമായി റഷ്യന്‍ ആക്രമണമുണ്ടായത്.

Content Highlights: Vladimir Putin says retaliation for Crimea bridge attack; first episode, adds Medvedev


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented