വ്ളാദിമിർ പുതിൻ| Photo: AP
മോസ്കോ: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുതിന് അടിയന്തര ചികിത്സയിലെന്ന് റിപ്പോര്‍ട്ട്. കടുത്ത ചര്‍ദ്ദിയെ തുടര്‍ന്ന് പുതിന് പ്രത്യേക മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. പുതിന് അടിയന്തര ചികിത്സ നല്‍കേണ്ടതുണ്ടെന്നും റഷ്യന്‍ ടെലഗ്രാം ചാനലായ എസ്.വി.ആറിനെ ഉദ്ദരിച്ച് ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
പ്രത്യേക മെഡിക്കല്‍ സംഘം പുടിന്റെ ഔദ്യോഗിക വസതിയിലെത്തി. മൂന്ന് മണിക്കൂറോളം നീണ്ട് നിന്ന മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം റഷ്യന്‍ പ്രസിഡന്റിന്റെ ആര്യോഗം മെച്ചപ്പെട്ടിട്ടുണ്ടെന്നും ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
റഷ്യ ഉക്രൈന് ആക്രമിച്ചതിന് പിന്നാലെ പുതിന് ടെര്‍മിനല്‍ കാന്‍സറോ പാര്ക്കിന്സണ് രോഗം ഉണ്ടെന്ന തരത്തില്‍ പ്രചാരമുണ്ടായിരുന്നു. പല പൊതുപരിപാടികളിലും പുതിന് പ്രത്യക്ഷപ്പെടുമ്പോള്‍ വിറക്കുന്നതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..