മോസ്‌കോ: ദീര്‍ഘകാലമായി റഷ്യന്‍ ഭരണാധികാരിയായി തുടരുന്ന പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍ അടുത്ത വര്‍ഷം ആദ്യ സ്ഥാനമൊഴിഞ്ഞേക്കും. പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനായ പുതിന്‍ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് അധികാരമൊഴിയുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
68-കാരനായ പുതിനോട് കുടുംബം പൊതുരംഗത്ത് നിന്ന് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടുവെന്നാണ് റഷ്യന്‍ രാഷ്ട്രീയ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
37-കാരിയായ കാമുകി അലീന കബേവയും രണ്ടു പെണ്‍മക്കളും പുതിനെ സ്ഥാനമൊഴിയാന്‍ പ്രേരിപ്പിച്ചുവെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ജനുവരിയോടെ അധികാര കൈമാറ്റം സംബന്ധിച്ച കാര്യങ്ങള്‍ പുതിന്‍ പരസ്യപ്പെടുത്തും.
അടുത്തിടെയാണ് പുതിന് പാര്‍ക്കിന്‍സണ്‍സ് രോഗം കണ്ടെത്തിയത്. പേനയടക്കം വസ്തുക്കള്‍ മുറുകെ പിടിക്കുമ്പോള്‍ വേദന അനുഭവപ്പെടുകയും ചലിക്കുന്നതിന് പ്രശ്‌നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പുതിന് പാര്‍ക്കിന്‍സണ്‍സ് സ്ഥിരീകരിച്ചതെന്നാണ് റിപ്പോര്‍ട്ട്.
മുന്‍ പ്രസിഡന്റുമാര്‍ക്ക് ക്രിമിനല്‍ പ്രോസിക്യൂഷന്‍ നടപടികളില്‍ നിന്ന് ആജീവനാന്തം സംരക്ഷണം നല്‍കുന്ന നിയമനിര്‍മാണം റഷ്യന്‍ പാര്‍ലമെന്റ് പരിഗണിക്കുന്നതിനിടയിലാണ് പുതിന്റെ രാജി സംബന്ധിച്ച ഊഹാപോഹങ്ങള്‍ എന്നതും ശ്രദ്ധേയമാണ്.