പുതിൻ| ഫോട്ടോ എ.പി
- സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയിലാണ് നിർദേശം
- യുഎന്‍ ആണവ നിരീക്ഷക സമിതി ബുധനാഴ്ച അടിയന്തര യോഗം ചേരുന്നുണ്ട്
മോസ്കോ: ആണവ ഭീഷണിയുമായി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിന്. ആണവായുധങ്ങള്‍ സജ്ജമാക്കാന്‍ സേനാ തവന്‍മാര്‍ക്ക് പുതിന് നിര്‍ദേശം നല്‍കിയതായി അന്താരാഷ്ട്ര മാധ്യമമായ 'ദി ഗാര്ഡിയന്' റിപ്പോര്‍ട്ട് ചെയ്തു. റഷ്യന്‍ സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയിലാണ് പുതിന് ഇക്കാര്യം അറിയിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതിരോധ മന്ത്രി സെര്‍ജി ലാവ്റോവ്, സൈനിക തലവന്‍ വലേരി ഗെരാസിമോവ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
യുക്രൈന് അധിനിവേശത്തെ തുടര്‍ന്ന് പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യയ്ക്കുമേല്‍ ഉപരോധം കടുപ്പിക്കുന്നതും നാറ്റോ സഖ്യം യുക്രൈനെ സഹായിക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമാണ് ഈ നീക്കത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്.
യുക്രൈനിലെ സംഘര്‍ഷത്തില്‍ നേരിട്ട് ഇടപെടുന്ന ഏതൊരു രാജ്യത്തിനും ശക്തമായ തിരിച്ചടി പ്രതീക്ഷിക്കാമെന്ന് നേരത്തെ റഷ്യ പറഞ്ഞിരുന്നു. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ആണവ ശക്തിയാണ് റഷ്യ. അതുകൊണ്ടുതന്നെ പുതിന്റെ പുതിയ നീക്കം കനത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്.
അതേസമയം ഐക്യരാഷ്ട്രസഭയിലെ യുഎസ് അംബാസഡര്‍ മോസ്കോയില്‍ നിന്നുള്ള ഈ റിപ്പോര്‍ട്ടിനോട് പ്രതികരിച്ചു. തീര്‍ത്തും അസ്വീകാര്യമായ രീതിയിലാണ് പുതിന് ഈ യുദ്ധം തുടരുന്നതെന്ന് അംബാസിഡര്‍ ലിന്‍ഡ തോമസ് ഗ്രീന്‍ഫീല്‍ഡ് അമേരിക്കന്‍ ചാനല്‍ സിബിഎസിനോട് പ്രതികരിച്ചു. പുതിന്റെ പ്രവൃത്തികളെ ശക്തമായി അപലപിക്കുന്നത് തുടരുമെന്നും അവര്‍ വ്യക്തമാക്കി.
അതിനിടെ, യുക്രൈന് വിഷയം ചര്‍ച്ചചെയ്യുന്നതിന് യുഎന്‍ ആണവ നിരീക്ഷക സമിതി ബുധനാഴ്ച അടിയന്തര യോഗം ചേരുന്നുണ്ട്.
Content Highlights: Vladimir Putin Orders Nuclear Deterrent Forces On High Alert
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..