വീഡിയോയിലെ ദൃശ്യം
ഐസ്ക്രീം കൈയ്യില്‍ കൊടുക്കാതെ വാങ്ങാനെത്തുന്നവരെ വില്പനക്കാർ കബളിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിരവധി കാണാറുണ്ട്. വില്പനക്കാരുടെ കൈയ്യൊതുക്കവും സാമർഥ്യവും കാരണം ഓരോ തവണയും ഐസ്ക്രീം കൈയ്യില്‍ ലഭിക്കാതെ ഇളിഭ്യരാകുന്നവർ കാണുന്നവരെയെല്ലാം ചിരിപ്പിക്കും. എന്നാല്‍, ചിലപ്പോഴീ അഭ്യാസം വീഡിയോ കാണുന്നവർക്കുതന്നെ പ്രകോപനമുണ്ടാക്കുകയും ചെയ്യാറുണ്ട്.
ഐസ്ക്രീം വില്പനക്കാരന്റെ കബളിപ്പിക്കലില്‍ പ്രകോപിതനായ ഒരാളുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ടര്‍ക്കിഷ് ഐസ്ക്രീം വില്‍പ്പനക്കാരനില്‍ നിന്നും ദേഷ്യത്തോടെ ഐസ്ക്രീം പിടിച്ചുവാങ്ങി കഴിക്കുന്ന ആളുടെ വീഡിയോ ആണിത്.
ഐസ്ക്രീം പിടിപ്പിച്ച നീണ്ട വടി ബലമായി പിടിച്ചുവാങ്ങുന്നതും ദേഷ്യത്തോടെ ഐസ്ക്രീം കടിച്ചെടുക്കുന്നതും വീഡിയോയില്‍ കാണാം. അവസാനം വില്പ്പനക്കാരന് ഒരു ടിഷ്യൂ നീട്ടുമ്പോള്‍ അത് പിടിച്ചുവാങ്ങി മുഖംതുടയ്ക്കുകയും ചെയ്യുന്നു.
സമ്മിശ്ര പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. ഐസ്ക്രീം വില്‍പ്പനക്കാരന്റെ തമാശയോട് ഇങ്ങനെതന്നെ പെരുമാറണമെന്ന് ചിലര്‍ അഭിപ്രായപ്പെട്ടപ്പോള്‍ തമാശയെ ആ രീതിയില്‍ കാണണമെന്നായിരുന്നു മറ്റുചിലരുടെ പക്ഷം.
Content Highlights: viral video of man snatching ice cream from turkish vendor
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..