വാഹനങ്ങള്‍ക്ക് തൊട്ടുമീതേ ഹെലിക്കോപ്റ്റര്‍; യുക്രൈനിലെ ഹൈവേയില്‍നിന്നുള്ള വീഡിയോ വൈറല്‍


റഷ്യ-യുക്രൈന്‍ സംഘര്‍ഷങ്ങള്‍ക്കിടെ ഹെലിക്കോപ്ടറുകള്‍ താഴ്ന്നു പറക്കുന്നത് പതിവാണ്. ശത്രു റഡാറില്‍ പതിയാതെ പറക്കാന്‍ പൈലറ്റുമാര്‍ സ്വീകരിക്കുന്ന നടപടിയാണ് താഴ്ന്നു പറക്കല്‍.

screengrab - DefenceofUkraine|twitter

കീവ് (യുക്രൈന്‍): ഹൈവേയിലൂടെ പോകുന്ന വാഹനങ്ങളുടെ തൊട്ടുമുകളിലൂടെ പറക്കുന്ന ഹെലിക്കോപ്റ്ററിന്റെ ദൃശ്യം സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. യുക്രൈനിലെ ഹൈവേയില്‍നിന്ന് പകര്‍ത്തിയതാണ് ഈ വീഡിയോ. യുക്രൈനിലേക്ക് സ്വാഗതം എന്ന തലക്കെട്ടോടെയാണ് വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. മണിക്കൂറുകള്‍ക്കകം വീഡിയോ 12 ലക്ഷം പേര്‍ കണ്ടു.

റഷ്യ-യുക്രൈന്‍ സംഘര്‍ഷങ്ങള്‍ക്കിടെ ഹെലിക്കോപ്ടറുകള്‍ താഴ്ന്നു പറക്കുന്നത് അവിടെ പതിവാണ്. ശത്രു റഡാറില്‍ പതിയാതെ പറക്കാന്‍ പൈലറ്റുമാര്‍ സ്വീകരിക്കുന്ന നടപടിയാണ് താഴ്ന്നു പറക്കല്‍. ശത്രുരാജ്യത്തിന്റെ വെടിവെപ്പില്‍നിന്ന് രക്ഷപ്പെടുന്നതിനും ഇത് സഹായിക്കുന്നു.



അടുത്ത കാലത്തായി യുക്രൈനിലെ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കുന്ന നടപടിയാണ് റഷ്യ സ്വീകരിച്ചുവരുന്നത്. റഷ്യന്‍ ആക്രമണത്തില്‍ യുക്രൈനിലെ വൈദ്യുതി വിതരണം ഈയാഴ്ച തടസപ്പെട്ടിരുന്നു. ഇത്രയും രൂക്ഷമായ വൈദ്യുതി പ്രതിസന്ധി യുക്രൈന്‍ ഇതിനു മുന്‍പ് അനുഭവിച്ചിട്ടില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയുണ്ടായ റഷ്യന്‍ ആക്രമണത്തില്‍ യുക്രൈനിലെ 30 ശതമാനം പവര്‍ സ്റ്റേഷനുകള്‍ താറുമാറായതായി പ്രസിഡന്റ് വ്ളാദിമിര്‍ സെലന്‍സ്‌കി പറഞ്ഞിരുന്നു.

Content Highlights: Viral Video Of Attack Helicopter Narrowly Missing Vehicles On Ukraine Highway


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022

Most Commented