Screengrab : Instagram Video
സാന്റയും റെയ്ന്‍ഡീറുകള്‍ വലിക്കുന്ന ഹിമവാഹനത്തില്‍, മഞ്ഞിലൂടെ സാന്റയുടെ സഞ്ചാരവും അതിമനോഹരമായ ക്രിസ്മസ് കാലത്തിന്റെ കുളിര്‍മ പകരുന്ന പ്രതീകങ്ങളാണ്. അത്തരത്തില്‍ ഏറെ ആനന്ദം പകരുന്ന ഒരു ക്രിസ്മസ് വീഡിയോ പങ്കുവെച്ചിരിക്കുകയാണ് എമിറേറ്റ്‌സ് എയര്‍ലൈന്‍സ്. എമിറേറ്റ്‌സിന്റെ ഒരു യാത്രാവിമാനത്തെ സാന്റയുടെ വാഹനം പോലെ, റെയ്ന്‍ഡീറുകള്‍ വലിച്ചുനീക്കി ആകാശത്തേക്കുയര്‍ത്തുന്ന ഗ്രാഫിക് വീഡിയോയാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളില്‍ വൈറൽ.
സാന്റയെ പോലെ ക്രിസ്മസ് തൊപ്പിയണിഞ്ഞ ഒരു വിമാനം ക്രിസ്മസ് സംഗീതത്തിന്റെ അകമ്പടിയോടെ ആകാശത്തേക്ക് പതിയെ ഉയരുന്ന ദൃശ്യം കാണുന്നവരുടെ ഉള്ളിലും സ്വര്‍ഗീയമായ ആഹ്‌ളാദം നിറയ്ക്കുന്നു.
ക്യാപ്റ്റന്‍ ക്ലോസ് ടേക്ക് ഓഫിന് അനുമതി തേടുന്നു എന്ന കുറിപ്പോടെയാണ് എമിറേറ്റ്‌സ് 100 പിക്‌സല്‍സിനൊപ്പം വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. അഞ്ച് ലക്ഷത്തിലധികം പേരാണ് വീഡിയോ ഇതിനോടകം ലൈക്ക് ചെയ്തിരിക്കുന്നത്. ആയിരക്കണക്കിന് രസകരമായ കുറിപ്പുകളും കമന്റ് ബോക്‌സില്‍ കുന്നുകൂടുകയാണ്.
Content Highlights: Viral Video, Emirates' Airbus, Transformed Into Santa's Sleigh, Pulled By Reindeers, Christmas


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..