Screengrab From Video Posted On Instagram
കോവിഡ് വ്യാപനത്തോടെ നമ്മുടെ ശീലങ്ങള്‍ മാറി, പുതിയ ശീലങ്ങള്‍ കൂടെ കൂടി. മാസ്‌കും സാനിറ്റൈസറുമൊക്കെ ശുചിത്വവും സംരക്ഷണവുമുറപ്പിച്ച് ജീവിതത്തിന്റെ ഭാഗമായി. മാസ്‌ക് ധരിക്കാതെയുള്ള പുറത്തിറങ്ങല്‍ അസാധ്യമായി. ഇടക്കിടെ കൈകള്‍ കഴുകി, സാനിറ്റൈസര്‍ പുരട്ടി. മാളുകളിലും റസ്‌റ്റോറന്റുകളിലും മാത്രമല്ല ഓട്ടോറിക്ഷകളില്‍ വരെ സാനിറ്റൈസര്‍ കുപ്പികള്‍ നമ്മെ സ്വാഗതം ചെയ്തു. ചെറിയ കുപ്പികളിലായി സാനിറ്റൈസര്‍ പോക്കറ്റുകളിലും ബാഗുകളിലും ഇടം പിടിച്ചു.
എന്നാല്‍ ഇതൊന്നുമല്ല സാമൂഹിക മാധ്യമ ഉപയോക്താക്കളെ ഇപ്പോള്‍ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന കാര്യം. കാണുന്ന എല്ലാ വസ്തുക്കളും സാനിറ്റൈസര്‍ ഡിസ്‌പെന്‍സറാണെന്ന് കരുതുന്ന ഒരു കുഞ്ഞിന്റെ രസകരമായ വീഡിയോയാണ് സാമൂഹികമാധ്യമങ്ങളുടെ മനം കവരുന്നത്. കോവിഡ് കാലത്ത് ജനിച്ച് പോയതിനാലാവണം കാണുന്ന എല്ലാ വസ്തുക്കളില്‍ നിന്നും 'സാനിറ്റൈസര്‍' കൈയിലാക്കുകയും കൈകളില്‍ തേച്ചു പിടിപ്പിക്കുകയും ചെയ്യുന്ന ശീലം ആ കുഞ്ഞു പെണ്‍കുട്ടിക്കുണ്ടായത്.
2020 ലാണ് ആ കുഞ്ഞ് ജനിച്ചതെന്നാണ് വീഡിയോ നല്‍കുന്ന സൂചന. ബേബിഗ്രാം.ടിആര്‍ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ഷെയര്‍ ചെയ്യപ്പെട്ടിരിക്കുന്ന വീഡിയോ ഇതിനോടകം തന്നെ പതിനെട്ട് ദശലക്ഷത്തിലധികം പേര്‍ കണ്ടു കഴിഞ്ഞു. പാതയോരത്ത് കാണുന്ന ഇലക്ട്രിക് പോസ്റ്റുകളും ലൈറ്റുകള്‍ സ്ഥാപിച്ചിരിക്കുന്ന തൂണുകളും പൂന്തോട്ടങ്ങളിലെ തിട്ടകള്‍ വരെ കുഞ്ഞിന് സാനിറ്റൈസര്‍ ലഭിക്കുന്ന സ്ഥലങ്ങളാണ്. കോവിഡിനെ കുറിച്ചോ കൊറോണവൈറസിനെ കുറിച്ചോ യാതൊരു ധാരണയുമില്ലാത്ത പ്രായത്തിലും സാനിറ്റൈസര്‍ കുഞ്ഞിനെ എത്രമാത്രം സ്വാധീനിച്ചിരിക്കുന്നുവെന്ന് നിരവധി പേര്‍ കമന്റ് ചെയ്തു.
Content Highlights: Viral video Baby born during pandemic thinks everything is a sanitiser
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..