സൗരോര്‍ജത്തില്‍ ഇസ്തിരിപ്പെട്ടി, ഗ്ലാസ്‌ഗോയിലെ തീപ്പൊരി പ്രസംഗം; വിനിഷ ഒരു ഓര്‍മ്മപ്പെടുത്തലാണ്‌


വിനിഷാ ഉമാശങ്കർ| Photo: AFP

ഗ്ലാസ്‌ഗോയില്‍ നടന്ന ലോക കാലാവസ്ഥാ ഉച്ചകോടിയിലെ തകര്‍പ്പന്‍ പ്രസംഗത്തിലൂടെ താരമായി മാറിയിരിക്കുകയാണ് തമിഴ്‌നാട് സ്വദേശിനിയായ വിനിഷാ ഉമാശങ്കര്‍. കാലാവസ്ഥാ വ്യതിയാനത്തെ നേരിടാന്‍ പൊള്ളയായ വാഗ്ദാനങ്ങളും വാചകമടിയുമല്ല വേണ്ടതെന്ന് ലോകനേതാക്കളെ വേദിയില്‍ ഇരുത്തിക്കൊണ്ടു തന്നെ ഈ പതിന്നാലുകാരി വ്യക്തമാക്കി.

എര്‍ത്ത് ഷോട്ട് പുരസ്‌കാരത്തിന്റെ അന്തിമപട്ടികയില്‍ ഇടംപിടിച്ചിട്ടുള്ള വിനിഷയുടെ വാക്കുകള്‍ക്ക് ലോകം കയ്യടിക്കുകയാണ്. വില്യം രാജകുമാരന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള എര്‍ത്ത്‌ഷോട്ട് പുരസ്‌കാരം പരിസ്ഥിതി ഓസ്‌കാര്‍ എന്നാണ് അറിയപ്പെടുന്നത്. സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഇസ്തിരിപ്പെട്ടിയെന്ന നൂതന ആശയമാണ് തിരുവണ്ണാമല സ്വദേശിനിയായ വിനിഷയെ എര്‍ത്ത് ഷോട്ട് പുരസ്‌കാരപ്പട്ടികയിലെത്തിച്ചത്. കരി ഉപയോഗിച്ചുള്ള പരമ്പരാഗത തേപ്പുപെട്ടി വണ്ടികള്‍ക്കു പകരം വെക്കാനാകുന്നതാണ് വിനിഷയുടെ ഈ കണ്ടുപിടിത്തം.

വില്യം രാജകുമാരന്റെ ക്ഷണപ്രകാരമാണ് ഗ്ലാസ്‌ഗോയില്‍ നടന്ന സി.ഒ.പി.-26 കാലാവസ്ഥാ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ വിനിഷ എത്തിയത്. പ്രഥമ എര്‍ത്ത്‌ഷോട്ട് പുരസ്‌കാര ഫൈനലിസ്റ്റുകളിലെ ഏറ്റവും പ്രായം കുറഞ്ഞയാളും വിനിഷയാണ്. 1.3 മില്യണ്‍ ഡോളറാണ് പുരസ്‌കാരത്തുക.

vinisha
വില്യം രാജകുമാനൊപ്പം വിനിഷ| Photo: AFP

അഞ്ചുമിനിട്ട് നീണ്ടുനിന്ന വിനിഷയുടെ പ്രസംഗത്തിലെ പ്രധാന പരാമര്‍ശങ്ങള്‍:

''വെറുംവാക്കുപറയുന്ന ലോകനേതാക്കളോട് ഞങ്ങള്‍ പുതുതലമുറയ്ക്ക് ദേഷ്യമാണ്, ഒപ്പം നിരാശയുമുണ്ട്. ഭൂമിയെ സംരക്ഷിക്കാന്‍ നേരിട്ടിറങ്ങണം. ഫോസില്‍ ഇന്ധനങ്ങളിലും പുകയിലും മലിനീകരണത്തിലും കെട്ടിപ്പടുത്ത സമ്പദ് വ്യവസ്ഥയിലല്ല ശ്രദ്ധ പതിപ്പിക്കേണ്ടത്. ഞങ്ങള്‍ എര്‍ത്ത്‌ഷോട്ട് പുരസ്‌കാരജേതാക്കളും അന്തിമപട്ടികയില്‍ ഇടംപിടിച്ചവരും മുന്നോട്ടുവെച്ച കണ്ടുപിടിത്തങ്ങളെയും പരിഹാരങ്ങളെയും പിന്തുണയ്ക്കണം. ഭാവി വാര്‍ത്തെടുക്കാന്‍ നിങ്ങളുടെ സമയവും പണവും ഞങ്ങളില്‍ നിക്ഷേപിക്കൂ. മനുഷ്യരാശിക്ക് ഇതുവരെ അറിയാത്ത മഹത്തായ നൂതനമാര്‍ഗങ്ങളാണ് ഞങ്ങളുടെ പക്കലുള്ളത്. നിങ്ങള്‍ ചെയ്തില്ലെങ്കിലും ഞങ്ങളതിന് നേതൃത്വം നല്‍കും''. ഞാന്‍ ഇന്ത്യയില്‍നിന്നുള്ള വെറുമൊരു പെണ്‍കുട്ടി മാത്രമല്ല, ഈ ഭൂമിയിലെ ഒരു പെണ്‍കുട്ടിയാണ്. ഞാനും ഒരു വിദ്യാര്‍ഥിയാണ്, പരിസ്ഥിതിവാദിയാണ്, സംരംഭകയാണ്'.

സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഇസ്തിരിപ്പെട്ടി എന്ന ആശയം കണ്ടെത്തിയതിന് 2020-ല്‍ ചില്‍ഡ്രന്‍സ് ക്ലൈമറ്റ് പുരസ്‌കാരവും വിനിഷയ്ക്ക് ലഭിച്ചിരുന്നു. സ്വീഡന്‍ ആസ്ഥാനമായ ചില്‍ഡ്രന്‍സ് ക്ലൈമറ്റ് ഫൗണ്ടേഷനാണ് ഈ പുരസ്‌കാരം നല്‍കുന്നത്. ബിസിനസ് കണ്‍സള്‍ട്ടന്റായ എസ്. ഉമാശങ്കറിന്റെയും സ്‌കൂള്‍ അധ്യാപികയായ യു. സംഗീതയുടെയും മകളാണ് വിനിഷ. തിരുവണ്ണാമലയിലെ എസ്.കെ.പി. വനിതാ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ് ഈ മിടുക്കി. പഠനത്തില്‍ ക്ലാസില്‍ ഒന്നാമതാണ് വിനിഷയെന്നും പഠനത്തിനും പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കും സമയം ക്രമീകരിക്കുന്നതിലെ കഴിവ് അതുല്യമാണെന്നും സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എസ്. പ്രതിഭാ ശ്യാം ദ ഹിന്ദുവിനോടു പ്രതികരിച്ചു.

ഭൂമിയുടെ നാളെകളെ ഇല്ലാതാക്കുന്ന വിപത്താണ് കാലാവസ്ഥാ വ്യതിയാനം. അതിനെ ഏറ്റവും മികച്ച രീതിയില്‍ പ്രതിരോധിക്കുക എന്നതാണ് ഭാവിതലമുറയ്ക്ക് നല്‍കാവുന്ന ഏറ്റവും നല്ല കരുതല്‍. വിനിഷയുടെ വാക്കുകളും പറയുന്നത് ഇത് തന്നെയാണ്.

content highlights: vinisha umasankar glasgow climate summit viral speech

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Sreejith Ravi

1 min

കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; നടന്‍ ശ്രീജിത്ത് രവി പോക്‌സോ കേസില്‍ അറസ്റ്റില്‍

Jul 7, 2022


Sreejith Ravi

1 min

ആദ്യകേസ് കെട്ടിച്ചമച്ചതാണെന്ന് ശ്രീജിത്ത് രവി, വീണ്ടും സമാനകേസില്‍ പിടിയില്‍

Jul 7, 2022


Swapna Suresh

1 min

സ്വപ്‌ന സുരേഷിനെ എച്ച്ആര്‍ഡിഎസ് പിരിച്ചുവിട്ടു

Jul 6, 2022

Most Commented