ലണ്ടന്‍: ഇന്ത്യക്ക് കൈമാറുന്നതിനെതിരേ മദ്യവ്യവസായി വിജയ് മല്ല്യ സമര്‍പ്പിച്ച ഹര്‍ജി തിങ്കളാഴ്ച യു.കെ കോടതി തള്ളി. ഇന്ത്യക്ക് കൈമാറുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുന്നതിനായി കേസ് യു.കെ. ആഭ്യന്തര സെക്രട്ടറി പ്രീതി പാട്ടീലിന് കൈമാറി.
ഇന്ത്യയിലെ സി.ബി.ഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ഉന്നയിക്കുന്നതിനെക്കാള്‍ കുറച്ചുകൂടി ഗൗരവമുള്ള കേസാണ് ചമത്തപ്പെട്ടിരിക്കുന്നതെന്ന് മുതിര്‍ന്ന ജില്ലാ ജഡ്ജി പ്രഥമാദൃഷ്ട്യാ തന്നെ കണ്ടെത്തിയിരുന്നു. കൂടാതെ ഇന്ത്യയുടെ ഏഴ് ആരോപണങ്ങളും ശരിവെക്കാവുന്നതാണ്.- യു.കെ കോടതിയിലെ രണ്ടംഗ ബെഞ്ച് വ്യക്തമാക്കി.
ഇന്ത്യയില്‍ വിചാരണ ചെയ്യുന്നതിനായി ഫെബ്രുവരിയില്‍ കൈമാറണമെന്ന വിധിക്കെതിരെയാണ് മല്യ കോടതിയെ സമീപിച്ചത്.
Content Highlights: Vijay Mallya loses UK High Court appeal in extradition case
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..