representative image. Photo:PTI
യുണൈറ്റഡ് നേഷൻസ്: വിയറ്റ്നാമിൽ അടുത്തിടെ കണ്ടെത്തിയത് കോവിഡിന്റെ പുതിയ വകഭേദമല്ലെന്ന് ലോകാരോഗ്യ സംഘടന(WHO). ഇന്ത്യയിൽ ആദ്യം കണ്ടെത്തിയ ഡെൽറ്റ വകഭേദത്തിന്റെ (B.1.617) ഭാഗമാണിതെന്നും വിയറ്റ്നാമിലെ ഡബ്ല്യു.എച്ച്.ഒ. പ്രതിനിധി കിഡോങ് പാർക്ക് വ്യക്തമാക്കി.
ലോകാരോഗ്യ സംഘടനയുടെ നിർവചന പ്രകാരം വിയറ്റ്നാമിൽ നിലവിൽ പുതിയ ഹൈബ്രിഡ് വകഭേദങ്ങളൊന്നുമില്ല. അധിക ജനികതമാറ്റം സംഭവിച്ച ഡെൽറ്റ വകഭേദമാണിത്. ഇതിൽ കൂടുതൽ നിരീക്ഷണം ആവശ്യമാണെന്നും കിഡോങ് പാർക്ക് നിക്കി ഏഷ്യയ്ക്ക് നൽകിയ ഓൺലൈൻ അഭിമുഖത്തിൽ വ്യക്തമാക്കി.
രാജ്യത്ത് കണ്ടെത്തിയ പുതിയ കോവിഡ് വകഭേദം ഇന്ത്യൻ, യുകെ. വകഭേദങ്ങളുടെ സങ്കരയിനമാണെന്നാണ് നേരത്തെ വിയറ്റ്നാം ആരോഗ്യവകുപ്പ് അറിയിച്ചിരുന്നത്. ഇത് വായുവിലൂടെ അതിവേഗം പടർന്നുപിടിക്കുമെന്നും വിയ്റ്റാനം മുന്നറിയിപ്പ് നൽകിയിരുന്നു.
കോവിഡ് ഒന്നാംതരംഗത്തെ വിജയകരമായി അതിജീവിച്ച രാജ്യങ്ങളിലൊന്നാണ് വിയറ്റ്നാം. എന്നാൽ കോവിഡ് രണ്ടാം തരംഗത്തിൽ ഇക്കഴിഞ്ഞ ഏപ്രിൽ മുതൽ വിയറ്റ്നാമിൽ പുതിയ കേസുകൾ വർധിക്കുകയാണ്. കഴിഞ്ഞ ദിവസം 241 പേർക്ക് വിയറ്റ്നാമിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു.
content highlgihts:Vietnam's 'new COVID variant' part of existing Indian strain: WHO
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..