സ്വന്തം സൈന്യത്തിന് നേരേ വെടിയുതിര്‍ത്ത് റഷ്യന്‍ ടാങ്ക്, വീഡിയോ വൈറല്‍; പിന്നില്‍ യുക്രൈനെന്ന് റഷ്യ


Russia Ukraine War

കീവ്/മോസ്‌കോ: സ്വന്തം സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുന്ന റഷ്യന്‍ യുദ്ധ ടാങ്കിന്റെ വീഡിയോ വൈറല്‍. യുക്രൈന്‍ തലസ്ഥാനമായ കീവിന് സമീപമുള്ള ദിമിത്രിവ്ക ഗ്രാമത്തിലാണ് സംഭവം. അതേസമയം റഷ്യന്‍ ടാങ്കില്‍ കയറി യുക്രൈന്‍ സേനയാണ് ആക്രമണം നടത്തിയതെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

യുക്രൈന്റെ നിരീക്ഷണ ഡ്രോണിലാണ് അപകടത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത്. യുക്രൈന്‍ തലസ്ഥാനമായ കീവില്‍ നിന്ന് റഷ്യന്‍ സൈന്യം പിന്‍വാങ്ങി തുടങ്ങിയതിന് തൊട്ടുമുമ്പായിരുന്നു ഈ ആക്രമണമെന്നാണ് വിവരം. ദിമിത്രിവ്ക നഗരത്തിലൂടെ റഷ്യന്‍ സൈനിക വ്യൂഹം ഒന്നിച്ച് നീങ്ങുന്നതിനിടെയാണ് ഒരു ടാങ്കില്‍ നിന്ന് മുന്നിലുള്ള മറ്റൊരു ടാങ്കിലേക്കും അതിനുസമീപത്തായി നിന്ന സൈനികര്‍ക്ക് നേരെയും ആക്രമണമുണ്ടായത്. യാതൊരു പ്രകോപനവുമില്ലാതെയാണ് സൈനികര്‍ക്ക് നേരെ യുക്രൈന്‍ സേനയുടെ ആക്രമണമെന്നും റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു

ഇതിനിടെ കരിങ്കടലില്‍ നിലയുറപ്പിച്ച റഷ്യയുടെ യുദ്ധക്കപ്പല്‍ തകര്‍ത്തതായി യുക്രൈന്‍ സേന അവകാശപ്പെട്ടു. മിസൈല്‍ ആക്രമണത്തില്‍ റഷ്യന്‍ യുദ്ധക്കപ്പലിന് മാരകമായ കേടുപാടുണ്ടായെന്നും യുക്രൈന് മഹത്തായ നേട്ടമാണിതെന്നും ഒഡേസ ഗവര്‍ണര്‍ മാക്‌സിം മാര്‍ചെങ്കോ പറഞ്ഞു. അതേസമയം കപ്പലിലുണ്ടായത് തീപ്പിടിത്തമാണെന്നാണ് റഷ്യുടെ വിശദീകരണം. കപ്പിലുള്ള സൈനികരെ സുരക്ഷിതമായി മാറ്റിയതായും റഷ്യ അവകാശപ്പെട്ടു.

യുദ്ധം ഒന്നരമാസം പിന്നിടുമ്പോള്‍ തന്ത്രപ്രധാനമായ മരിയൊപോളിന്റെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള യുക്രൈന്‍-റഷ്യ പോരാട്ടം അതിരൂക്ഷമാണ്. നഗരത്തില്‍ യുദ്ധത്തിലേര്‍പ്പെട്ടിരുന്ന യുക്രൈന്‍ നാവികസേനയുടെ 36-ാമത് ബ്രിഗേഡിലെ 1026 പട്ടാളക്കാര്‍ ആയുധംവെച്ച് കീഴടങ്ങിയതായി റഷ്യ അവകാശപ്പെട്ടു. ഇതില്‍ 162 ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. 151 പട്ടാളക്കാര്‍ക്ക് പരിക്കേറ്റിരുന്നതായും ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും റഷ്യന്‍ പ്രതിരോധമന്ത്രാലയം അറിയിച്ചു.

എന്നാല്‍ മരിയൊപോളിന്റെ നിയന്ത്രണം ഇപ്പോഴും തങ്ങളുടെ പക്കല്‍ തന്നെയാണെന്നും കൂടുതല്‍ നാവികരെ വിന്യസിച്ചിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. ഇതുവരെ 21,000 സാധാരണക്കാര്‍ നഗരത്തില്‍ മരിച്ചതായി മരിയൊപോള്‍ മേയര്‍ വാദിം ബോയ്‌ചെങ്കോ പറഞ്ഞു. ഒരു ലക്ഷത്തോളംപേര്‍ ഇവിടെ കുടുങ്ങിക്കിടപ്പുണ്ട്. യുക്രൈന്റെ കിഴക്കന്‍ മേഖലയുടെ പൂര്‍ണനിയന്ത്രണം ഉന്നമിടുന്ന റഷ്യയ്ക്കു മരിയൊപോള്‍ പിടിക്കുക ഏറെ നിര്‍ണായകമാണ്.

Content Highlights: Video Showing Russian Tanks Firing Point Blank At Own Soldiers Goes Viral


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023


temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023

Most Commented