ഷഹബാസ് ഷരീഫ് | ഫോട്ടോ: എ.എഫ്.പി
ഇസ്ലാമാബാദ്: പാകിസ്താനിലെ പുതിയ പ്രധാനമന്ത്രിയായി ഷഹബാസ് ഷെരീഫിനെ തിരഞ്ഞെടുത്തതിനു പിന്നാലെ അദ്ദേഹത്തിന്റെ പഴയ ചില വീഡിയോകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയാണ്. പ്രസംഗത്തിനിടെ അദ്ദേഹം നടത്തുന്ന ചില 'പ്രത്യേകതരം ഏക്ഷനുകളാ'ണ് സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ കൗതുകത്തിന് ഇടയാക്കുന്നത്.
കേള്‍വിക്കാരില്‍ ആവേശമുണ്ടാക്കുന്ന പ്രസംഗങ്ങളും ശരീരചലനങ്ങളുമാണ് ഷഹബാസ് ഷെരീഫിന്റെ പ്രത്യേകത. വൈകാരിക വിക്ഷോഭമുണര്‍ത്തുന്ന കവിതകള്‍ ചൊല്ലിയും കൈകള്‍ വായുവില്‍ പ്രത്യേക രീതിയില്‍ ചലിപ്പിച്ചുമാണ് അദ്ദേഹത്തിന്റെ പ്രസംഗം. ചിലപ്പോള്‍ അത് മുന്‍പിലിരിക്കുന്ന മൈക്കുകളും മറ്റും തട്ടിത്തെറിപ്പിക്കുന്ന വിധത്തിലേക്ക് പരിധിവിടാറുമുണ്ട്.
ഷഹബാസ് ഷെരീഫിന്റെ വിചിത്രമായ പ്രസംഗങ്ങളുടെ വീഡിയോകള്‍ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വലിയതോതില്‍ പ്രചരിക്കുന്നുണ്ട്. ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ഇന്ത്യയിലും പാകിസ്താനിലുമുള്ള സാമൂഹ്യമാധ്യമ ഉപയോക്താക്കള്‍ നിരവധി ട്രോളുകളും നിര്‍മിച്ചുവിടുന്നുണ്ട്.
ഏറെ ദിവസങ്ങള്‍ നീണ്ടുനിന്ന രാഷ്ട്രീയാനിശ്ചിതത്വങ്ങള്‍ക്ക് ഒടുവിലാണ് പാര്‍ലമെന്റില്‍ ഭൂരിപക്ഷം നഷ്ടമായ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സ്ഥാനമൊഴിഞ്ഞത്. തുടര്‍ന്നാണ് പ്രതിപക്ഷ നേതാവായിരുന്ന ഷഹബാസ് ഷെരീഫിനെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തത്. മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സഹോദരനാണ് ഷഹബാസ്.
Content Highlights: Video Of New Pak PM's Hand Gestures Making Mics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..