രാജീവ് ഗാന്ധിയുടെ തലയ്ക്കടിക്കാന്‍ ശ്രമം: ചിത്രം പകര്‍ത്തിയ ഫോട്ടോ ജേര്‍ണലിസ്റ്റ് വിനഗാമ അന്തരിച്ചു


സേന വിനഗാമ, പിന്നിൽ അദ്ദേഹം പകർത്തിയ രാജീവ് ഗാന്ധിയെ ആക്രമിക്കാൻ ശ്രമിക്കുന്ന ചിത്രം. photo: newscutter.lk

കൊളംമ്പോ: പ്രശസ്ത ശ്രീലങ്കന്‍ ഫോട്ടോ ജേര്‍ണലിസ്റ്റായ സേന വിനഗാമ (76) അന്തരിച്ചു. ലങ്കയിലെ ലേക്ക് ഹൗസ് പത്രത്തിലും എ.എഫ്.പി വാര്‍ത്താ ഏജന്‍സിയിലും വര്‍ഷങ്ങളോളം സ്റ്റാഫ് ഫോട്ടോഗ്രാഫറായിരുന്നു.

മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ ശ്രീലങ്കന്‍ നാവികന്‍ ആക്രമിക്കാന്‍ ശ്രമിച്ച ചിത്രമാണ് സേന വിനഗാമയെ പ്രശസ്തനാക്കിയത്. ലോകത്തെ തന്നെ ഞെട്ടിച്ച ആ സംഭവത്തിന്റെ ചിത്രം പകര്‍ത്തിയ ഒരെയൊരു ഫോട്ടോഗ്രാഫറായിരുന്നു അദ്ദേഹം. 1987 ജൂലായ് 30ന് ലങ്കന്‍ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിക്കുന്നതിനിടെ രാജീവ് ഗാന്ധിയെ വിജിത റൊഹാന എന്ന ലങ്കന്‍ നാവികന്‍ അപ്രതീക്ഷിതമായി തോക്കിന്റെ പാത്തികൊണ്ട് തലയ്ക്കടിക്കാന്‍ ശ്രമിക്കുന്ന ചിത്രമാണ് അന്ന് സേന പകര്‍ത്തിയത്. രാജീവ് ഗാന്ധിയുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന അംഗരക്ഷകര്‍ ഉടന്‍ തന്നെ ഇയാളുടെ ശ്രമം ചെറുക്കുകയും കീഴ്‌പ്പെടുത്തുകയുമായിരുന്നു

1945 ഓഗസ്റ്റ് 19ന് കപുഗാമയിലെ മഠാറയിലായിരുന്നു സേനയുടെ ജനനം. ഫോട്ടോഗ്രാഫിയില്‍ ഏറെ താത്പര്യമുണ്ടായിരുന്ന അദ്ദേഹം ചെറിയ പ്രായത്തില്‍തന്നെ ആ മേഖലയിലേക്ക് തിരിഞ്ഞു. 1979ലാണ് ലേക്ക് ഹൗസ് പത്രത്തില്‍ ഫോട്ടോഗ്രാഫറായി ജോലിയില്‍ പ്രവേശിച്ചത്. പിന്നീട് എഎഫ്പിയില്‍ ജോലി ചെയ്തു. പ്രാദേശിക തലത്തിലും രാജ്യന്തര തരത്തിലും അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ വലിയ ശ്രദ്ധനേടി. 1995ല്‍ ശ്രീലങ്കന്‍ ഫോട്ടോ ജേര്‍ണലിസ്റ്റ് അസോസിയേഷന്‍ പ്രസിഡന്റായും പ്രവര്‍ത്തിച്ചു.

വ്യാഴാഴ്ച വൈകീട്ട് ലങ്കയിലെ വെലിസാര പൊതുശ്മശാനത്തില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും.

Content Highlights: Veteran Photo Journalist Sena Vidanagama passed away

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
mla

1 min

'മെന്‍റർ' എന്ന് വിശേഷണം; ആർക്കൈവ് കുത്തിപ്പൊക്കി കുഴല്‍നാടന്‍, തെളിവ് പുറത്തുവിട്ടു

Jun 29, 2022


pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022


r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022

Most Commented