രനൂറ്റാണ്ടിനിടെയുണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കത്തില്‍ വെനീസ് നഗരത്തിന്റെ മുക്കാല്‍ ഭാഗത്തോളം മുങ്ങിയതിനെ തുടര്‍ന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ലോകചരിത്രത്തിലെ പൈതൃകകേന്ദ്രങ്ങളുടെ പട്ടികയില്‍ പ്രമുഖസ്ഥാനമാണ് വെനീസിന്. ഒരാഴ്ചയ്ക്കിടെ നഗരത്തിലുണ്ടാവുന്ന മൂന്നാമത്തെ വെള്ളപ്പൊക്കമാണിത്. 

Venice Floods
Venice Floods, Photo: AP

 കടലിലുണ്ടാവുന്ന കനത്ത വേലിയേറ്റങ്ങളാണ് വെനീസിലെ വെള്ളപ്പൊക്കത്തിന് പിന്നില്‍. 187 സെന്റിമീറ്റര്‍ ഉയരത്തില്‍ ആഞ്ഞടിച്ച വേലിയേറ്റത്തെ തുടര്‍ന്ന് നഗരത്തിന്റെ 70 ശതമാനത്തോളം വെള്ളത്തിനടിയിലായി. 150 സെന്റിമീറ്ററിലധികം ഉയരത്തിലുണ്ടാകുന്ന  വേലിയേറ്റങ്ങള്‍ വെനീസിന് കനത്ത ഭീഷണിയാണുയര്‍ത്തുന്നത്. 

Venice Floods
Venice Floods, Photo: AP

യൂറോപ്യന്‍ നഗരങ്ങളില്‍ സഞ്ചാരികളുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് വെനീസ്. മുട്ടോളം വെള്ളത്തിലാണ് നഗരവാസികളും സന്ദര്‍ശകരും വെനീസില്‍ സഞ്ചരിക്കുന്നത്. പ്രധാന സന്ദര്‍ശകകേന്ദ്രമായ സെന്റ് മാര്‍ക്ക് സ്‌ക്വയര്‍ താല്‍ക്കാലികമായി അടച്ചു. കച്ചവടകേന്ദ്രങ്ങളിലും ഹോട്ടലുകളിലും വെള്ളം കയറിയതിനെ തുടര്‍ന്നാണിത്. 

Venice Floods
Venice Floods, Photo: AP

നവോത്ഥാനകാലഘട്ടത്തില്‍ ഉടലെടുത്ത കലകളുടെ സമന്വയം വെനീസ് നഗരത്തിലൂടനീളം കാണാം. സന്ദര്‍ശകരെ വെനീസിലേക്ക് ആകര്‍ഷിക്കുന്ന പ്രധാനകാരണവും ഇവയാണ്. ഇവിടത്തെ കെട്ടിടങ്ങളും അവയുടെ നിര്‍മാണരീതിയും നവോത്ഥാനകാലഘട്ടത്തിന്റെ പ്രധാന രേഖപ്പെടുത്തലുകളായാണ് നിരീക്ഷിക്കപ്പെടുന്നത്. 

Venice Floods
Venice Floods, Photo: AP

എന്നാല്‍ അടിയ്ക്കടിയുണ്ടാകുന്ന വെള്ളപ്പൊക്കം കാരണം ഈ പൈതൃകനിര്‍മാണങ്ങള്‍ക്ക് കേടുപാട് വരാനാരംഭിച്ചിട്ടുണ്ട്. ഇവ സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് അധികൃതരോട് ജനങ്ങള്‍ കാലങ്ങളായി ആവശ്യപ്പെടുന്ന കാര്യമാണ്. എന്നാല്‍ ഏതു വിധത്തിലാണ് നേരിടേണ്ടതെന്ന ആശങ്കയിലാണ് അധികൃതര്‍. യു എന്നിന്റെ ലോക പൈതൃകപട്ടികയില്‍ ഇടം നേടിയ നഗരമാണ് വെനീസ്. 

Venice Floods
Venice Floods, Photo: AP

 

Content Highlights: Venice Floods Submerge 70% Of City, Threaten Priceless Art And History