വാക്‌സിനെതിരെ പ്രചാരണം നടത്തിയ റേഡിയോ അവതാരകൻ കോവിഡ് ബാധിച്ച് മരിച്ചു


കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കും മുമ്പ് താൻ മരിക്കുകയാണെങ്കിൽ എല്ലാവരും വാക്‌സിൻ എടുക്കണമെന്ന് തന്റെ ശ്രോതാക്കളോട് അഭ്യർഥിച്ചിരുന്നു

ഫിൽ വാലെന്റൈൻ | ഫോട്ടോ: AP

ടെന്നസി : കോവിഡ് വാക്‌സിനേഷനിൽ സംശയമുന്നയിച്ച് പ്രചാരണം നടത്തിയ അമേരിക്കൻ റേഡിയോ അവതാരകൻ ഫിൽ വാലെന്റൈൻ കോവിഡ് ബാധിച്ച് മരിച്ചു. 61 വയസ്സായിരുന്നു. നാഷ്‌വിൽ റേഡിയോയിലെ അവതാരകനായിരുന്നു. കൺസർവേറ്റീവ് നിലപാടുകളിലൂടെയാണ് ഫിൽ വാലെന്റൈൻ പ്രശസ്തനായത്.

കോവിഡ് വൈറസിനെതിരെയുള്ള വാക്‌സിനുകളിൽ വാലെന്റൈൻ സംശയങ്ങൾ ഉന്നയിച്ചിരുന്നു. ഇദ്ദേഹം വാക്‌സിൻ എടുക്കാനും വിസമ്മതിച്ചു. ഒടുവിൽ കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കും മുമ്പ് താൻ മരിക്കുകയാണെങ്കിൽ എല്ലാവരും വാക്‌സിൻ എടുക്കണമെന്ന് തന്റെ ശ്രോതാക്കളോട് അഭ്യർഥിച്ചിരുന്നു.

ഇരുപതാം വയസ്സിൽ റേഡിയോ അവതാരനായ ഫിൽ വാലെന്റൈൻ റിപ്പബ്ലിക്കൻ സർക്കാരിന്റെ നികുതി സമ്പ്രദായത്തിനെതിരെ ആഞ്ഞടിച്ചാണ് പ്രശസ്തനായത്.

Content Highlight: Vaccine Sceptic radio host dies of Covid 19

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022

More from this section




Most Commented