ജനീവ: ഇറാന്റെ എണ്ണ കയറ്റുമതി തടയാന്‍ അമേരിക്കയ്ക്ക് സാധിക്കില്ലെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി. ഞങ്ങള്‍ ഞങ്ങളുടെ എണ്ണയാണ് വില്‍ക്കുന്നത്. അത് തുടരുകയും ചെയ്യും. ഞങ്ങളുടെ എണ്ണ കയറ്റുമതി തടയാന്‍ അമേരിക്കയ്ക്ക് സാധിക്കില്ലെന്ന് അവര്‍ മനസ്സിലാക്കിയേ മതിയാകൂ-റുഹാനി വ്യക്തമാക്കി. 

പേര്‍ഷ്യന്‍ ഗള്‍ഫിലൂടെയുള്ള ഇറാനിയന്‍ എണ്ണക്കപ്പലുകളുടെ നീക്കം തടയാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അതുവഴിയുള്ള മുഴുവന്‍ എണ്ണക്കപ്പലുകളുടെ നീക്കം തടയുമെന്നും റുഹാനി കൂട്ടിച്ചേര്‍ത്തു.

വടക്കന്‍ ഇറാനിലെ സന്ദര്‍ശനത്തിനിടെ ടെലിവിഷനിലൂടെ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇറാനു മേല്‍ അമേരിക്ക ഉപരോധം പ്രഖ്യാപിച്ചതിനു പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം വഷളായിരിക്കുകയാണ്.

content highlights: US will not be able to stop iran from exporting oil says Hassan Rouhani