പ്രതീകാത്മക ചിത്രം | Photo: AFP
വാഷിങ്ടണ്‍: തങ്ങളുടെ പൗരന്മാരോട് അടിയന്തരമായി റഷ്യയില്‍ നിന്ന് മടങ്ങണമെന്ന് ആവശ്യപ്പെട്ട് അമേരിക്ക. യുക്രൈനെതിരായ റഷ്യയുടെ ആക്രമണം ശക്തമാവുകയും വ്യോമയാന സൗകര്യങ്ങള്‍ കുറഞ്ഞുവരികയും ചെയ്യുന്ന സാഹചര്യത്തിലാണ് അമേരിക്കയുടെ പുതിയ ആവശ്യം.
നിലവിൽ ലഭ്യമാകുന്ന വിമാനങ്ങളിൽ എത്രയും പെട്ടെന്ന് അമേരിക്കൻ പൗരന്മാർ റഷ്യ വിടണമെന്നാണ് മോസ്കോയിലെ യുഎസ് എംബസി അറിയിച്ചത്. യുക്രൈയിനെ റഷ്യൻ അധിനിവേശത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള വിമാനങ്ങളും റഷ്യയിലേക്കുള്ള വിമാനങ്ങളും റദ്ദാക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് അമേരിക്കൻ പൗരന്മാർക്ക് എംബസി നിർദേശം നൽകിയിരിക്കുന്നത്. വിവിധ രാജ്യങ്ങൾ അവരുടെ വ്യോമപാതകൾ റഷ്യൻ വിമാനങ്ങൾക്ക് മുന്നിൽ അടച്ചുവെന്നും എത്രയും പെട്ടെന്ന് തന്നെ ലഭിക്കുന്ന വിമാനത്തിൽ അമേരിക്കൻ പൗരന്മാർ റഷ്യ വിടണമെന്നുമാണ് നിർദേശം. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ യുക്രൈൻ അതിർത്തികളിലേക്കും റഷ്യയിലേക്കും പോകുന്ന അമേരിക്കക്കാർക്ക് ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്.
Content Highlights: US tells citizens to consider leaving Russia immediately
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..