
പ്രതീകാത്മക ചിത്രം
വാഷിങ്ടണ്‍: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി 44 ചൈനീസ് യാത്രാ വിമാനങ്ങള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ച് അമേരിക്ക. എയര്‍ ചൈന, ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സ്, ചൈന സതേണ്‍ എയര്‍ലൈന്‍സ്, സിയാമെന്‍ എയര്‍ലൈന്‍സ് എന്നീ കമ്പനിയുടെ കീഴിലുള്ള വിമാനങ്ങളാണ് താത്ക്കാലികമായി നിര്‍ത്തിവെച്ചത്.
നേരത്തെ സര്‍ക്യൂട്ട് ബ്രേക്കര്‍ നയം (വിമാനങ്ങളില്‍ കൂടുതല്‍ കോവിഡ് പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്താല്‍ ആ റൂട്ടിലേക്കുള്ള വിമാനങ്ങള്‍ നിര്‍ത്തുന്ന നയം) ഉപയോഗിച്ച് അമേരിക്കയില്‍ നിന്നുള്ള വിമാനങ്ങള്‍ ചൈന നിര്‍ത്തലാക്കിയിരുന്നു. അമേരിക്കയുടെ ഡെല്‍റ്റ, അമേരിക്കന്‍, യുണൈറ്റഡ് എയര്‍ലൈനുകളുടെ വിമാനങ്ങളാണ് ചൈന നിര്‍ത്തലാക്കിയത്. അമേരിക്കയില്‍ നിന്ന് കോവിഡ് നെഗറ്റീവ് ആയ യാത്രക്കാര്‍ ചൈനയിലെത്തുമ്പോള്‍ പോസിറ്റീവ് ആകുന്നു എന്നു ചൂണ്ടിക്കാട്ടിയാണ് ചൈന വിമാനങ്ങള്‍ തടഞ്ഞത്. ഇതിനുള്ള മറുപടിയാണ് അമേരിക്ക നല്‍കിയതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബെയ്ജിങ്ങില്‍ വിന്റര്‍ ഒളിമ്പിക്സ് തുടങ്ങാനിരിക്കെ അമേരിക്കയുടെ നടപടി ചൈനയ്ക്ക് തിരിച്ചടിയാകും. ജനുവരി 30 മുതല്‍ മാര്‍ച്ച് 29 വരേയുള്ള വിമാനങ്ങള്‍ക്കാണ് നിയന്ത്രണം.
കോവിഡ് കേസുകള്‍ കൂടുന്നതിനാല്‍ അതിര്‍ത്തികളില്‍ ചൈന കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സീറോ കോവിഡ് സമീപനമാണെങ്കിലും രാജ്യത്ത് ക്ലസ്റ്ററുകളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്.
Content Highlights: US Suspends 44 Passenger Flights To China In Tit-For-Tat With Beijing
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..