ഡൊണാൾഡ് ട്രംപ് | Photo:AFP
വാഷിങ്ടൺ: പെൻസിൽവേനിയയിലെ തിരഞ്ഞെടുപ്പ് ഫലത്തിനെതിരേ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൽകിയ അപ്പീൽ യുഎസ് സുപ്രീംകോടതി തള്ളി. കേസ് തള്ളിയ കോടതി തിരഞ്ഞെടുപ്പിന് ശേഷമുളള വ്യവഹാരങ്ങളിൽ ഇടപെടാൻ താല്പര്യമില്ലെന്ന സൂചനയാണ് നൽകിയിരിക്കുന്നത്.
എന്നാൽ പരമോന്നത കോടതി അതിന്റെ തീരുമാനം വിശദീകരിച്ചിട്ടില്ല. ട്രംപ് നിയമിച്ച മൂന്നുജസ്റ്റിസുമാർ ഉൾപ്പടെ ഒമ്പത് ജസ്റ്റിസുമാരിൽ ആരും കോടതിയുടെ നടപടിയിൽ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടില്ല എന്നുളളതും ശ്രദേധയമാണ്.
എന്നാൽ കോടതി അതിന്റെ തീരുമാനം വ്യക്തമാക്കിയില്ല. അംഗങ്ങളാരും ഭിന്നത ഉയർത്തിയില്ല ഒമ്പത് ജഡ്ജുമാരിൽ മൂന്നുപേർ ട്രംപ് നിയോഗിച്ചവരാണ്.
തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരുമാസം പിന്നിട്ടിട്ടും ജോ ബൈഡന്റെ വിജയം അംഗീകരിക്കാൻ ഡൊണാൾഡ് ട്രംപ് തയ്യാറായിട്ടില്ല. എന്നുമാത്രമല്ല അടിസ്ഥാനരഹിതമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടി വോട്ടെണ്ണലിൽ കൃത്രിമം നടന്നതായുളള ആരോപണം ട്രംപ് തുടരുകയുമാണ്.
തിരഞ്ഞെടുപ്പിൽ നിർണായകമായ സംസ്ഥാനങ്ങളിലെല്ലാം തന്നെ ട്രംപും അനുകൂലികളും തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നതായി ആരോപിച്ച് ഒരു ഡസനോളം കേസുകൾ സംസ്ഥാനങ്ങളിലെ കോടതികളിൽ ഫയൽ ചെയ്തിരുന്നു. അതിലൊന്നാണ് പെൻസിൽവേനിയയിലെ തപാൽ വോട്ടുകളുടെ നിയമസാധുതയെ ചോദ്യം ചെയ്ത് കൊണ്ട് മൈക്ക് കെല്ലി നൽകിയ പരാതി. നാലുവർഷങ്ങൾക്ക് മുമ്പ് ട്രംപ് വിജയക്കൊടി പാറിച്ച പെൻസിൽവേനിയ ഇത്തവണ തുണച്ചത് ബൈഡനെയായിരുന്നു.
എന്നാൽ കേസ് കോടതി തള്ളിയതോടെയാണ് നീതി തേടി യുഎസിന്റെ പരമോന്നതനീതിപീഠത്തിലേക്ക് ട്രംപ് എത്തിയത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും നിർത്തിവെക്കണമെന്ന് കോടതിയോട് ട്രംപ് വിഭാഗം ആവശ്യപ്പെടുകയും ചെയ്തിരുന്നു. കോടതി തനിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുമെന്നായിരുന്നു ട്രംപിന്റെ കണക്കുകൂട്ടൽ.
Content Highlights:US Supreme court rejects Trump election appeal
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..