വാഷിങ്ടണ്‍: താലിബാനിലും ഹഖാനി ശൃംഖലയിലും ഉള്‍പ്പെട്ട ആറ് ഭീകരര്‍ക്കെതിരെ അമേരിക്കന്‍ ഭരണകൂടം ഉപരോധം ഏര്‍പ്പെടുത്തി. ഇതില്‍ നാലുപേര്‍ താലിബാനിലും രണ്ടുപേര്‍ ഹഖാനി ശൃംഖലയിലും ഉള്‍പ്പെട്ടവരാണ്.
അബ്ദുള്‍ സമദ് സാനി, അബ്ദുള്‍ ഖാദീര്‍ ബാസിര്‍, അബ്ദുള്‍ ബാസിര്‍, ഹാഫിസ് മുഹമ്മദ് പോപള്‍സായി, മൗലവി ഇനായത്തുള്ള എന്നിവരാണ് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിട്ടുള്ള താലിബാന്‍ ഭീകരന്മാര്‍.
ഹഖാനി ശൃംഖലയില്‍ഉള്‍പ്പെട്ട ഫക്കീര്‍ മുഹമ്മദ്, ഗുലാ ഖാന്‍ ഹമീദി എന്നിവര്‍ക്കും അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ ആറുപേരെ ആഗോള ഭീകരന്മാരായി യു എസ് ട്രഷറി വകുപ്പ് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
ആഗോള ഭീകരരായി പ്രഖ്യാപിച്ചതോടെ യു എസ് ജൂറിസ്ഡിക്ഷനിലുള്ള ഇവരുടെ സ്വത്തുക്കള്‍ മരവിപ്പിക്കപ്പെട്ടു. മാത്രമല്ല ഇവരുമായി അമേരിക്കന്‍ പൗരന്മാര്‍ക്ക് സാമ്പത്തിക വിനിമയവും ഇനിമേല്‍ സാധ്യമായിരിക്കില്ല. ഭീകരര്‍ക്ക് പാകിസ്താന്‍ ഒരു സുരക്ഷിത താവളമായി മാറാതിരിക്കാന്‍ തങ്ങള്‍ക്കൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ പാകിസ്താന്‍ തയ്യാറാകണമെന്നും അമേരിക്ക ആവശ്യപ്പെട്ടു.
content highlights:US Slaps Sanctions Against Six Terrorists