വാഷിംഗ്ടണ്‍: ഇറാനില്‍ നിന്ന് എണ്ണയുമായി പോയ നാല് കപ്പലുകള്‍ അമേരിക്ക പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുകള്‍. വെനസ്വേലയിലേക്ക് പോകുകയായിരുന്ന കപ്പലുകളാണ് പിടികൂടിയത്.

ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയ ഉപരോധം ലംഘിച്ച് എണ്ണകയറ്റുമതി ചെയ്തുവെന്ന് ആരോപിച്ചാണ് നടപടി

ലൂണ, പാന്‍ഡി, ബെറിംഗ്, ബെല്ല എന്നീ എണ്ണക്കപ്പലുകളാണ് അമേരിക്ക പിടികൂടിയിരിക്കുന്നത്.  പശ്ചിമേഷ്യയില്‍ സമാധാനം സ്ഥാപിക്കാന്‍ ഇസ്രയേലും യു.എ.ഇയും സമാധാന കരാര്‍ ഒപ്പുവച്ചതിന്‌ പിന്നാലെയാണ്‌ അമേരിക്കയുടെ ഈ നടപടി. പിടിച്ചെടുത്ത കപ്പലുകളെ ഹൂസ്റ്റണിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ്. കപ്പലുകള്‍ പിടികൂടാന്‍ സൈനിക ശക്തി ഉപയോഗിച്ചിട്ടില്ലെന്നാണ് അമേരിക്കന്‍ അധികൃതരുടെ വിശദീകരണം. 

വെനസ്വേലയിലേക്ക് ഇറാന്‍ കയറ്റിയയച്ച നാല് എണ്ണടാങ്കറുകളിലെ പെട്രോള്‍ പിടിച്ചെടുക്കാന്‍ യുഎസ് പ്രോസിക്യൂട്ടര്‍മാര്‍ കഴിഞ്ഞ മാസം കേസ് ഫയല്‍ ചെയ്തിരുന്നു.

ഇന്ധന വ്യാപാരത്തിലൂടെ ഇറാനിലേക്കുള്ള വരുമാനം തടയുകയാണ് ഈ കേസിന്റെ ലക്ഷ്യം.  

Content Highlight: US Seizes Iranian Fuel vessels