ജോ ബൈഡൻ|ഫോട്ടോ:എ.എഫ്.പി
വാഷിങ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയമുറപ്പിച്ച് ജോ ബൈഡന്‍. പിന്നിട്ട് നിന്ന ജോര്‍ജിയ, പെന്‍സില്‍വേനിയ സംസ്ഥാനങ്ങളില്‍ ബൈഡന്‍ മുന്നേറുകയാണ്. ജോര്‍ജിയ, നോര്‍ത്ത് കരോലിന, പെന്‍സില്‍വാനിയ, നെവാഡ എന്നീ നാലുസംസ്ഥാനങ്ങളുടെ ഫലമാണ് ഔദ്യോഗികമായി പുറത്തുവരാനുണ്ടായിരുന്നത്.
ഇതില്‍ നിര്‍ണായകമായി നില്‍ക്കുന്ന സംസ്ഥാനമെന്ന് പറയുന്നത് ജോര്‍ജിയയില്‍ തന്നെയാണ്. ഡൊണാള്‍ഡ് ട്രംപിന് മേധാവിത്വം ഉണ്ടായിരുന്ന സംസ്ഥാനമാണ് ജോര്‍ജിയ. എന്നാല്‍ ഇവിടെ ഇപ്പോള്‍ ആയിരത്തോളം വോട്ടുകള്‍ക്ക് ബൈഡന്‍ മുന്നിട്ട് നില്‍ക്കുകയാണ്.
16 ഇലക്ട്രല്‍ വോട്ടുകളാണ് ജോര്‍ജിയയില്‍ ഉളളത്. വെറും ആറായിരം വോട്ടുകള്‍ കൂടിയാണ് ജോര്‍ജിയയില്‍ എണ്ണാന്‍ ബാക്കിയുളളത്. വിജയമുറപ്പിച്ച് തന്നെയാണ് ബൈഡന്റെ മുന്നേറ്റം. 264 ഇലക്ട്രല്‍ കോളേജ് വോട്ടുകളാണ് ബൈഡന്‍ നേടിയിരിക്കുന്നത്. ആറ് ഇലക്ട്രറല്‍ കോളേജ് വോട്ടുകള്‍ കൂടി നേടിയാല്‍ അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി ബൈഡന്‍ അധികാരമേല്‍ക്കും.
Content Highlights: Joe Biden is nearing 270 electoral votes
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..