വാഷിങ്ടണ്‍: യുഎസ് തിരഞ്ഞെടുപ്പില്‍ അരിസോണയിലും ബൈഡന്‍ വിജയം ഉറപ്പിച്ചു. ബാലറ്റ് കൗണ്ടിങില്‍ അരിസോണയിലും വിജയിച്ചതോടെ ബൈഡന് ട്രംപിനെതിരെ 290 ഇലക്ടറല്‍ വോട്ടുകളുടെ മുന്‍തൂക്കമായി. 530 അംഗ ഇലക്ടറല്‍ കോളേജില്‍ വിജയിക്കാന്‍ 270 വോട്ടിന്റെ ഭൂരിപക്ഷമാണ് വേണ്ടത്. 

സി.എന്‍.എന്‍.. എന്‍.ബി.സി.. സി.ബി.എസ്., എ.ബി.സി. റിപ്പോര്‍ട്ടുകള്‍ 11000-ല്‍പ്പരം വോട്ടുകള്‍ക്ക് ബൈഡന്റെ വിജയം ഉറപ്പിക്കുകയാണ്. 11 ഇലക്ടറല്‍ വോട്ടുകളാണ് അരിസോണയിലുള്ളത്.  ട്രംപിനേക്കാള്‍  0.3 ശതമാനം വോട്ടാണ് ബൈഡന്‍ കൂടുതല്‍ നേടിയത്.

ഫോക്‌സ് ന്യൂസ്, ദി അസോസിയേറ്റഡ് പ്രസ് എന്നിവയും ബൈഡനാണ് വിജയി എന്നു പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, അരിസോണയിലെ ബൈഡന്റെ വിജയത്തെ ഡോണള്‍ഡ് ട്രംപ് തള്ളി. വോട്ടിങില്‍ തട്ടിപ്പ് നടന്നുവെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ട്രംപ്.   

അരിസോണയില്‍ ഏറ്റവും ഒടുവില്‍ ഒരു ഡെമോക്രോറ്റ് സ്ഥാനാര്‍ഥി ജയിച്ചത് 1996-ലാണ്. ബില്‍ ക്ലിന്റണായിരുന്നു ഇത്. 24 വര്‍ഷത്തെ ചരിത്രമാണ് ഇക്കുറി ബൈഡന്‍ തിരുത്തിയത്. 

Content Highlights: US poll results: Joe Biden wins Arizona; flips the state Democratic for the 1st time since 1996