വാഷിങ്ടണ്‍: പാക് മണ്ണ് ഇന്ത്യയ്ക്കെതിരായ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നില്ല എന്ന് ഉറപ്പ് വരുത്തണമെന്ന് അമേരിക്ക. ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായി പാകിസ്താനെ പ്രേരിപ്പിക്കുന്നതിനുള്ള ചുവട് വയ്പ്പാണ് ഇത്തരമൊരു ആവശ്യപ്പെടലെന്ന് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് മാര്‍ക്ക് ടോണര്‍ പറയുന്നു.
ഇന്ത്യയും പാകിസ്താനും സമാധാന ചര്‍ച്ചകള്‍ തുടരണമെന്നും സംഘര്‍ഷം ലഘൂകരിക്കണമെന്നും മാര്‍ക്ക് ടോണര്‍ ആവശ്യപ്പെട്ടു. അതിന് പാകിസ്താന് തങ്ങളുടെ മണ്ണ് ഇന്ത്യയ്ക്കെതിരായ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കപ്പെടുന്നില്ല എന്ന് ഉറപ്പ് വരുത്തണം. എല്ലാ തീവ്രവാദികളും പാക്ക് മണ്ണ് ഉപയോഗിക്കുന്നു എന്നാണ് താന്‍ കരുതുന്നതെന്നും മാര്‍ക്ക് ടോണര്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിന് പിന്നാലെയാണ് അമേരിക്കയുടെ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്. അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ ഇന്ത്യയുടെ അയല്ക്കാരന് ഭീകരവാദം വളര്‍ത്തുന്നു എന്ന് മോദി പറഞ്ഞിരുന്നു. യു.എസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യുമ്പോഴാണ് മോദി പാകിസ്താനെ പരോക്ഷമായി പരാമര്‍ശിച്ച പ്രസ്താവന നടത്തിയത്.
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..