റീഫണ്ടും പിഴയുമായി എയര്‍ ഇന്ത്യ 12.15 കോടി ഡോളര്‍ നല്‍കാന്‍ ഉത്തരവ്‌


Airindia Flight | Photo: PTI

വാഷിങ്ടണ്‍: ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ യാത്രക്കാര്‍ക്ക് 12.15 കോടി ഡോളര്‍ (989.38 കോടി രൂപ) റീഫണ്ട് ആയി നല്‍കണമെന്ന് ഉത്തരവിട്ട് യുഎസ് ഗതാഗത വകുപ്പ്. ടിക്കറ്റ് കാന്‍സല്‍ ചെയ്തതിന് റീഫണ്ട് തുക കുടിശ്ശികയും കാലാവധിക്കുള്ളില്‍ മടക്കിനല്‍കാത്തതിന് പിഴയായുമാണ് ഇത്രയും തുക എയര്‍ ഇന്ത്യ നല്‍കേണ്ടത്‌. കോവിഡ് കാലത്ത് വിമാനയാത്ര മുടങ്ങിയവര്‍ക്ക് പണം തിരികെ നല്‍കിയില്ലെന്ന യാത്രക്കാരുടെ പരാതികളെ തുടര്‍ന്നാണ് യുഎസ് അധികൃതര്‍ ഇടപെട്ടത്. റീഫണ്ട് നല്‍കുന്നതിന് കാലതാമസം വരുത്തിയതിന് 14 ലക്ഷം ഡോളര്‍ (11.40 കോടി രൂപ) പിഴയടയ്ക്കാനും ഉത്തരവിട്ടിട്ടുണ്ട്.

എയര്‍ ഇന്ത്യ ഉള്‍പ്പടെ ആറ് എയര്‍ലൈനുകള്‍ക്കെതിരെയാണ് നടപടി. ഗതാഗത വകുപ്പിന്റെ ഉത്തരവനുസരിച്ച് ഈ കമ്പനികളെല്ലാം ചേര്‍ന്ന് ആകെ 60 കോടി ഡോളര്‍ റീഫണ്ട് ആയി നല്‍കണം.



ടാറ്റ ഗ്രൂപ്പ് എയര്‍ ഇന്ത്യ ഏറ്റെടുക്കുന്നതിന് മുമ്പുള്ള കേസുകളിലാണ് യുഎസ് ഇപ്പോള്‍ പണം തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പണം തിരികെ ലഭിക്കാത്തതുമായി ബന്ധപ്പെട്ട് ഗതാഗത വകുപ്പിന് ലഭിച്ച 1900 കേസില്‍ പകുതിയിലേറെ പരാതിക്കാര്‍ക്ക് 100 ലേറെ ദിവസമെടുത്താണ് എയര്‍ ഇന്ത്യ പണം തിരികെ നല്‍കിയത്.

എയര്‍ ഇന്ത്യയെ കൂടാതെ, ഫ്രണ്ടിയര്‍, ടാപ്പ് പോര്‍ച്ചുഗല്‍, എയറോ മെക്‌സികോ, എല്‍ അല്‍ എയര്‍ലൈന്‍, ഏവിയന്‍ക തുടങ്ങിയ കമ്പനികള്‍ക്കും പിഴ ചുമത്തിയിട്ടുണ്ട്. ഇതനുസരിച്ച് എയര്‍ ഇന്ത്യ 12.15 കോടി ഡോളര്‍ യാത്രക്കാര്‍ക്കും 14 ലക്ഷം ഡോളര്‍ പിഴയായും നല്‍കണം. ഫ്രണ്ടിയറിന് 22.2 കോടി ഡോളറര്‍ റീഫണ്ടും 22 ലക്ഷം പിഴയും നല്‍കണം. ടാപ്പ് പോര്‍ച്ചുഗലിന് 12.65 കോടി ഡോളര്‍ റീഫണ്ടും 11 ലക്ഷം ഡോളര്‍ പിഴയും നല്‍കണം. ഏവിയന്‍ക 7.68 കോടി ഡോളര്‍ റീഫണ്ടും 7,50,000 ഡോളര്‍ പിഴയും നല്‍കണം, എല്‍ അല്‍ എയര്‍ലൈന്‍സ് 6.19 കോടി ഡോളര്‍ റീഫണ്ടും 9,00,000 ഡോളര്‍ പിഴയും നല്‍കണം. എയറോ മെക്‌സികോ 1.36 കോടി ഡോളര്‍ പിഴയും 90,000 ഡോളര്‍ പിഴയും നല്‍കണം.

യുഎസിലെ നിയമം അനുസരിച്ച് യുഎസിലേക്കും യുഎസില്‍ നിന്ന് പുറത്തേക്കും യാത്രചെയ്യുന്നവര്‍ക്കും യുഎസിനകത്ത് യാത്രചെയ്യുന്നവര്‍ക്കും വിമാനം റദ്ദാക്കിയാലും യാത്രയില്‍ മാറ്റങ്ങളുണ്ടായാലും കമ്പനി വാഗ്ദാനം ചെയ്ത മറ്റ് വിമാനത്തില്‍ യാത്ര സ്വീകരിക്കാന്‍ യാത്രക്കാര്‍ തയ്യാറാകാതിരുന്നാലും വിമാനക്കമ്പനികള്‍ ടിക്കറ്റിന്റെ തുക തിരികെ നല്‍കണം. പണം തിരികെ നല്‍കുന്നതിന് പകരം വൗച്ചറുകള്‍ വാഗ്ദാനം ചെയ്യുന്നത് നിയമവിരുദ്ധമാണെന്നും അധികൃതര്‍പറഞ്ഞു.

യാത്രക്കാര്‍ റീഫണ്ടിന് ആവശ്യപ്പെട്ടാല്‍ അത് പെട്ടെന്ന് തിരികെ നല്‍കണം. അത് ചെയ്തില്ലെങ്കില്‍ ഞങ്ങള്‍ നടപടി സ്വീകരിക്കും യുഎസ് ഗതാഗത സെക്രട്ടറി പീറ്റ് ബട്ടിഗീഗ് പറഞ്ഞു.

Content Highlights: US, Tata-Led Air India, Passenger Refunds


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented