മോദി, നേഡ് പ്രൈസ് | ഫോട്ടോ: ANI, AP
വാഷിങ്ടണ്‍: ഇന്ത്യയുള്‍പ്പടെയുള്ള എല്ലാ രാഷ്ട്രങ്ങളും അഭിപ്രായ സ്വാതന്ത്ര്യം പോലെയുള്ള ജനാധിപത്യ മൂല്യങ്ങള്‍ പിന്തുടരണമെന്ന് യു.എസ് വക്താവ്. മോദിയെ കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററി വിവാദം പത്ര സ്വതന്ത്ര്യത്തെ ബാധിക്കുന്ന കാര്യമാണെന്നും യു.എസ് വക്താവ് നേഡ് പ്രൈസ് പറഞ്ഞു. വാഷിങ്ടണ്‍ പത്രസ്വതന്ത്യത്തിനെ ഉയര്‍ത്തിപ്പിടിക്കുന്നുവെന്നും ലോകമെമ്പാടുമുള്ള എല്ലാ രാഷ്ട്രങ്ങളും ഇത്തരം ജനാധിപത്യ മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്നും നേഡ് പറഞ്ഞു.
പത്രസ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം എത്രത്തോളമാണെന്നു ഞങ്ങള്‍ മനസ്സിലാക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം തുടങ്ങിയ മാനുഷിക മൂല്യങ്ങളാണ് ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നത്. മറ്റു ലോകരാഷ്ട്രങ്ങളുമായ ബന്ധത്തിലും ഞങ്ങള്‍ ഊന്നല്‍ നല്‍കുന്നത് ഈ ആശയത്തിനാണ്. ഇന്ത്യയുമായും അങ്ങനെ തന്നെ. ബി.ബി.സി ഡോക്യുമെന്റിയെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി നേഡ് പറഞ്ഞു.
അതേസമയം, കഴിഞ്ഞ ദിവസം ഡോക്യുമെന്ററിയെ കുറിച്ചറിയില്ലെന്നും എന്നാല്‍, ഊര്‍ജ്ജസ്വലമായ രണ്ടു ജനാധിപത്യ രാജ്യങ്ങളെന്ന നിലയില്‍ ഇന്ത്യയും യു.എസും പങ്കിടുന്ന മൂല്യങ്ങളെ കുറിച്ച് തനിക്കറിയാമെന്നും നേഡ് പ്രൈസ് പ്രസ്താവന നടത്തിയിരുന്നു.
രാഷ്ട്രീയമായും സാമ്പത്തികമായും ഇന്ത്യയും യു.എസും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തത്തെ താങ്ങിനിര്‍ത്തുന്ന ഘടകങ്ങളുണ്ട്. ഇരുരാജ്യങ്ങളേയും ചേര്‍ത്തുനിര്‍ത്തുന്ന മൂല്യങ്ങള്‍ ഊട്ടിയുറപ്പിക്കാനാവണം ശ്രമിക്കേണ്ടത്. ഇന്ത്യയും യു.എസും തമ്മിലുള്ള പങ്കാളിത്തം ശക്തമാണ്. ഭരണഘടന അനുശാസിക്കുന്ന കാര്യങ്ങളാണ് ഇരു രാജ്യങ്ങളും പിന്തുടരുന്നതെന്നും നേഡ് പ്രൈസ് പറഞ്ഞു.
നിങ്ങള്‍ ചോദിക്കുന്ന ഡോക്യുമെന്ററിയെ കുറിച്ച് എനിക്കറിയില്ല. പക്ഷേ ഊര്‍ജ്ജസ്വലവും സമ്പന്നവുമായ രണ്ടു ജനാധിപത്യ രാജ്യങ്ങള്‍ എന്ന നിലയില്‍ യു.എസും ഇന്ത്യയും പങ്കിടുന്ന മൂല്യങ്ങളേപ്പറ്റി എനിക്ക് നന്നായി അറിയാം, നേഡ് വ്യക്തമാക്കി.
ഗുജറാത്ത് കലാപത്തില്‍ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്രമോദിയുടെ പങ്ക് ആരോപിക്കുന്ന ബി.ബി.സിയുടെ ഡോക്യുമെന്ററി കേന്ദ്ര സര്‍ക്കാര്‍ സാമൂഹികമാധ്യമങ്ങളില്‍ വിലക്കിയിരുന്നു.
'ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍' എന്ന ഡോക്യുമെന്ററി സീരീസ് കഴിഞ്ഞ ദിവസമാണ് ബിബിസി സംപ്രേക്ഷണം ചെയ്തുതുടങ്ങിയത്.
Content Highlights: us on india banning bbc modi documentary, bbc, modi documentary
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..