ഗ്രിഗറി എ. ലോക്ക് | twitter.com/WorldfocusBlog
വാഷിങ്ടണ്‍: പോണ്‍ സ്റ്റാറായി പ്രവർത്തിച്ച യുഎസിലെ ജഡ്ജിക്ക് ജോലി പോയി. ജഡ്ജിയായി പ്രവർത്തിക്കുന്നതിനൊപ്പം പോണ്‍ താരമായി അശ്ലീല വെബ്സൈറ്റുകളിൽ പ്രത്യക്ഷപ്പെട്ട ഗ്രിഗറി എ. ലോക്ക് എന്ന മുപ്പത്തിമൂന്നുകാരനാണ് ഒടുവിൽ ജോലിയിൽനിന്ന് തറിച്ചത്.
ന്യൂയോര്‍ക്ക് അഡ്മിനിസ്‌ട്രേറ്റീവ് ജഡ്ജിയായ ഇദ്ദേഹം രാത്രിയായാല്‍ ഒണ്‍ലിഫാന്‍സ് എന്ന വെബ്‌സൈറ്റിലെ പോണ്‍ താരവും കൂടിയായിരുന്നു. ഇതുവഴി വെബ്‌സൈറ്റിലെ ഓരോ ഉപയോക്താക്കളില്‍നിന്നും പ്രതിമാസം 12 ഡോളര്‍ വെച്ച് സമ്പാദിക്കുകയും ചെയ്തിരുന്നു. നിലവില്‍ നൂറിലധികം നഗ്ന ചിത്രങ്ങള്‍ ഇദ്ദേഹത്തിന്റേതായി ഒണ്‍ലിഫാന്‍സിലുണ്ട്.
ഒണ്‍ലിഫാന്‍സില്‍ അംഗമായതിനു പുറമേ മറ്റൊരു അശ്ലീല വെബ്സൈറ്റായ 'ജസ്റ്റ്‌ഫോര്‍.ഫാന്‍സി'ലും ഇയാള്‍ക്ക് അക്കൗണ്ടുണ്ട്. അവിടെ ഓരോ ഉപയോക്താക്കളിൽനിന്നും കിട്ടുന്ന വരുമാനമാവട്ടെ, 9.99 ഡോളര്‍. 'പകല്‍ വെള്ളക്കോളര്‍ പ്രൊഫഷണലും രാത്രി അണ്‍പ്രൊഫഷണലും' എന്നാണ് ഒണ്‍ലിഫാന്‍സ് വെബ്‌സൈറ്റിന്റെ ഡിസ്‌ക്രിപ്ഷനില്‍ ഇയാള്‍ സ്വയം വിശേഷിപ്പിച്ചിരിക്കുന്നത്. ഗ്രിഗറിയുടെ അക്കൗണ്ടില്‍ നിരവധി നഗ്നചിത്രങ്ങളും വീഡിയോകളുമുണ്ട്.
ട്വിറ്ററിലും ഇയാള്‍ നഗ്നചിത്രങ്ങളും വീഡിയോകളും പോസ്റ്റ് ചെയ്തിരുന്നു. ഒപ്പം, താനൊരു ജഡ്ജിയാണെന്ന കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു. ജഡ്ജിയുടെ ഇരട്ടവേഷം പുറത്തായതോടെയാണ് ജോലിയില്‍നിന്ന് പിരിച്ചുവിടുന്ന നടപടിയിലേക്ക് അധികൃതർ കടന്നത്. പ്രൊഫഷണല്‍ സ്വഭാവം വിട്ടുള്ള പെരുമാറ്റത്തിന്‍റെ പേരിലാണ് അധികൃതരുടെ നടപടി. ഇയാളുടെ പെരുമാറ്റത്തെ അതീവ ഗുരുതരമായാണ് ന്യൂയോര്‍ക്ക് സിറ്റി അധികൃതര്‍ കാണുന്നത്.
ന്യൂയോര്‍ക്ക് സിറ്റിയിലെ ആളുകള്‍ക്ക് അവരുടെ കോടതിയോട് പരമമായ വിശ്വാസമുണ്ടായിരിക്കണം. ഗ്രിഗറിയെപ്പോലുള്ളവരെ ഇത്തരം പദവികളിലിരുത്തുന്നത് നമ്മുടെ പ്രൊഫഷണലിസത്തിലും നിഷ്പക്ഷതയിലുമുള്ള ആളുകളുടെ വിശ്വാസത്തിന് മങ്ങലേല്‍പ്പിക്കുമെന്ന് സിറ്റി കൗണ്‍സില്‍ അധികൃതര്‍ അറിയിച്ചു.
Content Highlights: us judge became online porn star after work hours, fired
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..