Donald Trump | AFP
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് നടപടികള്‍ ആരംഭിക്കുമെന്ന് യു.എസ്. പ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസി. ട്രംപിനെ പുറത്താക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് അവര്‍ വ്യക്തമാക്കി. അമേരിക്കന്‍ പാര്‍ലമെന്റ് മന്ദിരമായ കാപ്പിറ്റോളില്‍ ട്രംപ് അനുകൂലികള്‍ നടത്തിയ കലാപത്തിനു പിന്നാലെയാണ് നാന്‍സിയുടെ പ്രതികരണം.
അമേരിക്കന്‍ ഭരണഘടനയുടെ 25-ാം ഭേദഗതി പ്രകാരം ട്രംപ് അധികാരത്തില്‍ തുടരാന്‍ അര്‍ഹനല്ലെന്നും നീക്കം ചെയ്യണമെന്നും ആവശ്യപ്പെടുന്ന പ്രമേയം തിങ്കളാഴ്ച ജനപ്രതിനിധിസഭയില്‍ അവതരിപ്പിക്കുമെന്നും മുതിര്‍ന്ന ഡെമോക്രാറ്റ് നേതാവു കൂടിയായ നാന്‍സി പറഞ്ഞു.
നടപടി വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് അംഗീകരിച്ചില്ലെങ്കില്‍ ഇംപീച്ച്‌മെന്റ് നിയമനിര്‍മാണവുമായി മുന്നോട്ടു പോകുമെന്നും അവര്‍ വ്യക്തമാക്കി.
ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കുന്നതിന് നാം അടിയന്തരമായി പ്രവര്‍ത്തിച്ചേ മതിയാകൂ. കാരണം ഈ പ്രസിഡന്റ് ഇവയ്ക്കു രണ്ടിനും ആസന്ന ഭീഷണിയാണ്- നാന്‍സി പറഞ്ഞു. യുക്രൈന്‍ വിവാദവുമായി ബന്ധപ്പെട്ട് 2019 ഡിസംബറില്‍ ജനപ്രതിനിധി സഭ ട്രംപിനെ ഇംപീച്ച് ചെയ്തിരുന്നു. എന്നാല്‍ റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള സെനറ്റ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയായിരുന്നു.
content highlights: US House Speaker Says Ready To Start Impeachment Process Against Trump
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..